»   » താരപുത്രന്റെയും മറ്റൊരു താരപുത്രിയുടെയും ഹ്രസ്യചിത്രം ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ സൂപ്പര്‍ ഹിറ്റ്!

താരപുത്രന്റെയും മറ്റൊരു താരപുത്രിയുടെയും ഹ്രസ്യചിത്രം ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ സൂപ്പര്‍ ഹിറ്റ്!

By: Teresa John
Subscribe to Filmibeat Malayalam

സംവിധായകന്‍ ഐ വി ശശിയുടെയും നടി സീമയുടെ മകനുമായ അനിയും സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചിക്കോഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്യചിത്രവുമായി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മായ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയതും സംവിധാനം ചെയ്തതും അനി തന്നെയാണ്.

ബുള്ളറ്റില്‍ ഒരു യാത്ര അതും ഊട്ടിയിലേക്ക്! താരദമ്പതികളുടെ ക്യൂട്ട് ചിത്രം വൈറലായതിന് കാരണം ഇതാണ്!!!

പിതാവ് ഐ വി ശശിയുടെ അസിസ്റ്റാന്റായി സിനിമ ചെയ്തിരുന്നെങ്കിലും അനി ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രമാണ് മായ. ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയ ഇരുന്നുറോളം ചിത്രങ്ങളില്‍ നിന്നും മികച്ച ചിത്രമായിട്ടാണ് മായ തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അതിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്താണ് കല്യാണിയും ചിത്രത്തിന്റെ ഭാഗമായി മാറിയത്.

ani-iv-sasi-with-kalyani

ഒപ്പം ഐ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നടന്‍ അശോക് ശെല്‍വനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പ്രിയ ആനന്ദ് നായികയായും അഭിനയിച്ച ചിത്രത്തിലെ സംഗീതം ഇന്റര്‍ നാഷണല്‍ ലെവലിലാണ് ഒരുക്കിയിരിക്കുന്നത്.

ഉപ്പുംമുളകും കുടുംബത്തില്‍ നീലുവിന് കുഞ്ഞു വാവ ഉണ്ടാകാന്‍ പോവുന്നു! പഴയ വീഡിയോ വീണ്ടും വൈറല്‍!!

കല്യാണി പ്രിയദര്‍ശന്‍ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്കിലെ പ്രമുഖ നടന്‍ നാഗര്‍ജുനയുടെ ഇളയമകന്‍ അഖില്‍ അഖിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നത്.

English summary
Ani IV Sasi With kalyani contribution short film maya, chickago film festival
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam