»   » മമ്മൂട്ടിയുടെ മകളാണോ ഇത്.. അങ്ങ് ഗ്ലാമറായല്ലോ.. കാവ്യയുടെ ലിസ്റ്റിലേക്ക് ഇനി അനിഖയും!

മമ്മൂട്ടിയുടെ മകളാണോ ഇത്.. അങ്ങ് ഗ്ലാമറായല്ലോ.. കാവ്യയുടെ ലിസ്റ്റിലേക്ക് ഇനി അനിഖയും!

By: Rohini
Subscribe to Filmibeat Malayalam

ബേബി അനിഖയെ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പ്രേക്ഷകര്‍ക്ക് പരിചയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായിട്ടാണ്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹനീഫ് അദേനി ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തിയ ബേബി അനിഖ!

നയന്‍താര വലിയ ഒരു ഉദാഹരണമാണ്, പക്ഷെ.... യുവനടിയുടെ സങ്കടം അതൊന്നുമല്ല...!!

മമ്മൂട്ടിയുടെ മാത്രമല്ല, തല അജിത്തിന്റെയും മകളായി അനിഖ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അനിഖയുടെ ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. അനിഖ വലുതായി ഒരു ഗ്ലാമര്‍ നായികയായി!!

ചിത്രങ്ങള്‍ക്ക് കടപ്പാട് - ഫേസ്ബുക്ക് പേജ്

ഫോട്ടോഗ്രാഫി

രാകേഷ് മന്നാര്‍ക്കാട് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അനിഖ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്. ചിത്രങ്ങള്‍ ആരാധകര്‍ ഷെയര്‍ ചെയ്തു പോകുന്നതിലൂടെ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.

വ്യത്യസ്തം

ഫോട്ടോ വളരെ വ്യത്യസ്തമാണെന്നാണ് ആരാധകരുടെ കമന്റ്. അനിഖയുടെ പേരിന് മുന്നിലുള്ള ബേബി എടുത്ത് മാറ്റാന്‍ സമയമായി എന്നും, ഇനി നായികയായി തുടങ്ങാം എന്നും ആരാധകര്‍ പറയുന്നു.

അനിഖയുടെ തുടക്കം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ തുടക്കം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായി അഭിനയിച്ചു തുടങ്ങി.

മികച്ച അഭിനേത്രി

ബേബി എന്ന ലേബല്‍ തനിക്ക് വേണ്ട എന്ന അഭിനയത്തിലൂടെ തെളിയിച്ച നടിയാണ് അനിഖ. റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷം ചെയ്തു. പക്ഷെ അഞ്ച് സുന്ദരികളിലെ അനിഖയുടെ അഭിനയം ഇന്നും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.

തമിഴിലേക്ക്

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.

മമ്മൂട്ടിയലുടെ മകള്‍

ദ ഗ്രേറ്റ് ഫാദറാണ് അിഖയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. മെഗാസ്റ്റാറിന്റെ മകളായി തകര്‍ത്തഭിനയിച്ചു. തന്നെ പോലും അത്ഭുതപ്പെടുത്തി എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇനി നായികയാവാം

ഈ ഫോട്ടോഷൂട്ടിലൂടെ ഒരു കാര്യം വ്യക്തമാക്കാം.. ഇതുവരെ ബേബി അനിഖ എന്നറിയപ്പെട്ട അനിഖയ്ക്കിനി ധൈര്യമായി നായികാ നിരയിലേക്ക് കയറാം. കാവ്യ, സനുഷ, മഞ്ജിമ തുടങ്ങിവരുടെ ലിസ്റ്റിലേക്ക് ഇനി അനിഖയും.

English summary
Anikha's latest photos goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos