Just In
- 1 hr ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 1 hr ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 2 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 2 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- News
ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം
- Finance
എസ്ബിഐയ്ക്ക് പുറമേ ഈ രണ്ട് ബാങ്കുകളും, ഈ ബാങ്കുകള്‍ വീണാല്‍ സമ്പദ് ഘടന തരിപ്പണമാകും!!
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രശ്നമൊന്നും ഉണ്ടായില്ല, മീര വിവാഹിതയായി
തിരുവനന്തപുരം: അങ്ങനെ ആശങ്കകളും മഴക്കാറുകളും നീങ്ങി... മീര ജാസ്മിന് അനില്‍ ജോണ്‍ ടൈറ്റസ് മിന്നുകെട്ടി. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
ബ്രെുവരി 9 ന് മീരയുടേയും അനിലിന്റേയും വിവാഹം ഔദ്യോഗികമായി കഴിഞ്ഞിരുന്നു. മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് ബുധനാഴ്ച പാളയത്ത് വച്ച് നടന്നത്.
തന്റെ ആദ്യ ഭാര്യയില്‍ നിന്നും ഭാര്യാപിതാവില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അനില്‍ ജോണ്‍ ടൈറ്റസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാഹ ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഇത്.
ഒടുവില്‍ പ്രതീക്ഷിച്ച പോലെ പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ മീരയുടേയും അനിലിന്റേയും വിവാഹം സമാധാന പൂര്‍വ്വം നടന്നു. സിഎസ്ഐ സഭയുടെ ദക്ഷിണ കേരള മഹാ ഇടവ ബിഷപ്പ് റവ എ ധര്‍മരാജ് പള്ളിയിലെ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
വീട്ടുകാരുമായി പിണങ്ങി നിന്നിരുന്ന മീര, മാന്‍ഡലിന്‍ കലാകാരന് യു രാജേഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. സിനിമയില്‍ നിന്ന് അല്പനാളത്തേക്ക് പിന്മാറിയ മീര വീട്ടുകാരുമായി വീണ്ടും അടുത്തു.
വിവാഹ വെബ്സൈറ്റ് വഴിയാണ് മീര അനിലിനെ തിരഞ്ഞെടുത്തത്. വീട്ടുകാര്‍ ഇടപെട്ടാണ് വിവാഹം നടത്തിയത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അനില്‍. വിവാഹമായപ്പോഴേക്കും മീരക്ക് കൈ നിറയെ ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.