»   » ബ്രോ, നിങ്ങളും കൂടി അറിഞ്ഞോണ്ടാണോ ഈ പേര്, അനില്‍ രാധാകൃഷ്ണന്‍റെ ചിത്രത്തിന്‍റെ പേരറിയാം

ബ്രോ, നിങ്ങളും കൂടി അറിഞ്ഞോണ്ടാണോ ഈ പേര്, അനില്‍ രാധാകൃഷ്ണന്‍റെ ചിത്രത്തിന്‍റെ പേരറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

കളക്ടര്‍ബ്രോയും അനില്‍ രാധാകൃഷ്ണനും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ചെയ്യുന്ന സിനിമകളിലെല്ലാം വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിന്റെ പേരും ഏറെ വ്യത്യസ്തമാണ്. ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്നാണ് പുതിയ ചിത്രത്തിന് അനില്‍ പേരിട്ടിരിക്കുന്നത്. കളക്ടര്‍ ബ്രോയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സിനിമാ പ്രേമി കൂടിയായ ബ്രോ ഇപ്പോള്‍ തിരക്കഥ എഴുതുകയാണ്. ജോസഫ് അലക്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇടയ്‌ക്കൊക്കെ ബ്രോ കാഴ്ച വെയ്ക്കുന്നത്. ബ്രോയുടെ നിലപാടുകള്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്)

ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) യുടെ തിരക്കഥയില്‍ കളക്ടര്‍ ബ്രോയും പങ്കാളിയാണ്.

ഫണ്‍ അഡ്വൈഞ്ചര്‍

ചിത്രത്തിന്‍റെ പേരിലുള്ള പുതുമ സിനിമയ്ക്കുള്ളിലും ഉണ്ടാകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ചെയ്യുന്നതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

നായികയായി നൈല ഉഷ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയായ നൈല ഉഷയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. നെടുമുടി വേണുവും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അനില്‍ രാധാകൃഷ്ണനും കളക്ടര്‍ ബ്രോയും

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്ങ്‌സ്റ്റണ്‍ 7000 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ ഒരുക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ പ്രേക്ഷകരും ത്രില്ലിലാണ്. കളക്ടര്‍ ബ്രോയും ചിത്രത്തില്‍ സഹകരിക്കുന്നുണ്ടെന്നത് ബ്രോയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു.

English summary
Kozhikode District Collector , commonly called as Collectr Bro is going to write script for a Malayalam movie. National Award winner Anil radhakrishna menon will be the director of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more