twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചു

    By Midhun Raj
    |

    അനില്‍ രാധാകൃഷ്ണന്‍- ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി ഫെഫ്ക ജനറര്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഇരുവരും തമ്മിലുളള വിഷയത്തില്‍ ജാതീയത ഇല്ലെന്നും സംവിധായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും തുറന്നുപറഞ്ഞു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ചര്‍ച്ചയ്ക്കിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

    ജാതീയത പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊളളുന്നത്. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊളളുന്നു, ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായ സൗഹൃദം നിലനില്‍ക്കും ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോടായി പറഞ്ഞു.

    വാര്‍ത്താ സമ്മേളനത്തില്‍

    വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണനും പിരിഞ്ഞത്. സംഭവത്തില്‍ നിര്‍ഭാഗ്യകരമായി കാണുന്നത് ഇതിലുണ്ടായ ജാതീയതയുടെ പരാമര്‍ശങ്ങളും അതിവായനയുമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തന്റെ സിനിമയില്‍ ചാന്‍സ് നടന്നൊരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ പറഞ്ഞതായി യൂണിയന്‍ ഭാരവാഹികളാണ് ബിനീഷിനോട് പറഞ്ഞത്.

    എന്നാല്‍ ആ ആരോപണം

    എന്നാല്‍ ആ ആരോപണം അനില്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. എങ്കിലും ജാഗ്രതക്കുറവുണ്ടായതായി സംഘടന കാണുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമവായ ചര്‍ച്ചയില്‍ ഫെഫ്ക പ്രസിഡണ്ട് സിബി മലയില്‍, ജോയിന്റ് സെക്രട്ടറി സോഹന്‍ സീനുലാല്‍, എകെ സാജന്‍, ജി എസ് വിജയന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

    നേരത്തെ പാലക്കാട്

    നേരത്തെ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു. സംവിധായകനെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    വിഷുക്കാലത്ത് 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍? കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളില്‍വിഷുക്കാലത്ത് 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍? കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളില്‍

    പിന്നീട്

    പിന്നീട് ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലുണ്ടായ പൊങ്കാല വീണ്ടും തുടരുകയായിരുന്നു. ബിനീഷിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. അതേസമയം തന്നെ അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ചുകൊണ്ട് സുഹൃത്തുക്കളും എത്തി. ഇനി സംവിധായകന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് മുന്‍പും ബിനീഷ് ബാസ്റ്റിന്‍ തുറന്നുപറഞ്ഞിരുന്നു.

    അമ്മയ്ക്കൊപ്പമുളള നല്ലൊരു ചിത്രം വേണം! പൃഥ്വിയോട് ഇഷ തല്‍വാര്‍ പറഞ്ഞത്! മറുപടിയുമായി ആരാധകര്‍അമ്മയ്ക്കൊപ്പമുളള നല്ലൊരു ചിത്രം വേണം! പൃഥ്വിയോട് ഇഷ തല്‍വാര്‍ പറഞ്ഞത്! മറുപടിയുമായി ആരാധകര്‍

    English summary
    Anil Radhakrishnan Menon Bineesh Bastin Issue Solved By Fefka
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X