»   » ക്രിഷ് 3യ്ക്ക് വേണ്ടി അനില്‍ കപൂറെത്തും?

ക്രിഷ് 3യ്ക്ക് വേണ്ടി അനില്‍ കപൂറെത്തും?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ക്രിഷ് 3 യിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്ന ചടങ്ങിന് നേതൃത്വം നല്‍കാനും അഭിനേതാക്കളെയും മറ്റും പരിചയപ്പെടുത്താനും എത്തുന്നത് അനില്‍ കപൂറാണ്. രകേഷ് റോഷനുമായി വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലാണ് അനില്‍ കപൂറിന്റേത്. അതിനാല്‍ തന്നെയാണ് അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യം വാര്‍ത്തായകുന്നതും. ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം മുംബൈയില്‍ വച്ചാണ് ചടങ്ങ്. രാകേഷ് റോഷന്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ പെട്ടന്ന് തന്നെ ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിയ്ക്കുകയായിരുന്നു അനില്‍ കപൂര്‍.

Anil, Kapoor

അനില്‍ കപൂറിന്റെ സിനിമാ ജീവിതത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ഹൃത്വിക് റോഷന്റെ പിതാവായ രാകേഷ് റോഷന്‍. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുള്ള സൗഹൃദം അധികം നീണ്ടു നിന്നില്ല. വീണ്ടും ഒരു വേദിയില്‍ അനില്‍ കപൂറും രാകേഷ് റോഷനും ഒരുമിയ്ക്കുന്നത് ബോളിവുഡില്‍ വാര്‍ത്തയായിരിയ്ക്കുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്ക് വയ്ക്കുന്നതാണ് ചടങ്ങ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃത്വിക് റോഷനെയും, വിവേക് ഒബ്‌റോയിയേയും, കങ്കണ റാണട്ടിനേയും പരിചയപ്പെടുത്തുന്നത് അനില്‍ കപൂറാണ്. ക്രിഷ് സീരീസിലെ മൂന്നാമെത്തെ ചിത്രമാണ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ക്രിഷ് 3. പ്രിയങ്ക ചോപ്രയും ചിത്രത്തിലുണ്ട്. ഏറെ വിജയം നേടിയ മറ്റ് ക്രിഷ് ചിത്രങ്ങള്‍ പോലെ തന്നെ ക്രിഷ് 3 യും വന്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും.

English summary
Anil will introduce the film's actors and key technicians at the event .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam