»   » ചന്തമേരിയുടെ സ്വഭാവം കാണിച്ചത് അനിത അല്ല, ആദ്യം തെറിവിളിച്ചത് ലക്ഷ്മി നായര്‍ എന്ന് വെളിപ്പെടുത്തല്‍

ചന്തമേരിയുടെ സ്വഭാവം കാണിച്ചത് അനിത അല്ല, ആദ്യം തെറിവിളിച്ചത് ലക്ഷ്മി നായര്‍ എന്ന് വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

യൂട്യൂബില്‍ ഏറെ വൈറലായിരുന്നു ആ വീഡിയോ. കൈരളി ടിവിയിലെ കുക്കറി റിയാലിറ്റി ഷോയ്ക്കിടെ നടി അനിത വിധികര്‍ത്താവായ ലക്ഷ്മി നായരെ പൂരത്തെറി വിളിയ്ക്കുന്ന വീഡിയോ. അന്ന് ആരും അനിതയുടെ പക്ഷം കേട്ടില്ല. സിനിമാ നടി തെറിവിച്ചു, അതും 'ചന്തമേരിയുടെ സ്വഭാവത്തോടെ' എന്നൊക്കെ പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍.

അച്ഛനെ നായകനാക്കി വീണ്ടും ഒരു സിനിമ, അതിന് മുമ്പ് മകനെ നായകനാക്കണം, സംവിധയകന്‍ മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്!

പക്ഷെ ഇന്ന് ലോ അക്കാദമി വിഷയത്തില്‍ കര്‍ക്കശക്കാരിയായ ലക്ഷ്മി നായര്‍ വിവാദത്തിലായപ്പോഴാണ് ചിലര്‍ ആ വീഡിയോയുടെ സത്യാവസ്ഥ തേടി പോയത്. അനിതയ്ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അന്നാരും തയ്യാറായില്ല. ഇന്ന് ചിലത് നടിയ്ക്ക് പറയാനുണ്ട്, അതെന്താണെന്ന് നോക്കാം

അന്നത്തെ പ്രശ്‌നം

ഒന്നൊന്നര വര്‍ഷം മുന്‍പാണ് സംഭവം. കുക്കറി റിയാലിറ്റി ഷോ ബഹിഷ്‌കരിച്ച് പോകുമ്പോള്‍ അശ്ലീലമായ ഭാഷയില്‍ നടി അനിത നായര്‍ ലക്ഷ്മി നായരെ തെറി വിളിയ്ക്കുന്നതായിരുന്നു വീഡിയോ. സീരിയല്‍ താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന റിയാലിറ്റി ഷോ ആയിരുന്നു അത്. മത്സാരാര്‍ത്ഥികളോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിത രോഷാകുലയാകുന്ന വീഡിയോ സ്റ്റുഡിയോയ്ക്കകത്ത് നിന്നാണ് പുറത്ത് വന്നത്.

ആദ്യം തെറിവിളിച്ചത്

എല്ലാവരും അവരുടെ മുന്നില്‍ പുച്ഛമടയ്ക്കി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഇറങ്ങിപ്പോയി. കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി എന്നെ തെറിവിളിച്ചു. ഞാനും തെറി വിളിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവര്‍ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടത്.

വീഡിയോ എടുക്കുന്ന കാര്യം അറിയാമായിരുന്നു, പക്ഷെ

ഷൂട്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. പക്ഷെ അത് എഡിറ്റ് ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിയ്ക്കും എന്ന് കരുതിയില്ല. അവര്‍ പറഞ്ഞതെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി.

പ്രിന്‍സിപ്പലാകാനുള്ള യോഗ്യതയില്ല

സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി ഞാന്‍ വീണ്ടും കടുത്തഭാഷയില്‍ തന്നെ പ്രതികരിച്ചു. എന്നാല്‍ ജനം എല്ലാം കാണുമെന്ന് ഭയന്ന് അവര്‍ പുറത്ത് വരാന്‍ തയ്യാറായില്ല. ഒരു പ്രിന്‍സിപ്പലിന്റെ സ്ഥാനത്തിരിയ്ക്കാന്‍ അവര്‍ക്ക് യോഗ്യതയില്ല എന്ന് അന്നെനിക്ക് മനസ്സിലായി.

ആ വീഡിയോ എന്നെ ബാധിച്ചില്ല

അത്രയും പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. അന്ന് എന്റെ ഭാഗം കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 'അനിത തെറിവിളിയ്ക്കുന്ന വീഡിയോ കണ്ടല്ലോ' എന്ന് പറഞ്ഞ് പലരും വിളിച്ചു. അതില്‍ ചെറിയ വിഷമം തോന്നിയിരുന്നു. അല്ലാതെ ആ സംഭവം എന്നെ ബാധിച്ചിട്ടില്ല. അന്ന് കൊടുത്തത് കണക്കായി പോയി എന്ന് ഇന്ന് ജനം പറയുമ്പോള്‍ സന്തോഷമുണ്ട്.

ആരുടെ മുന്നിലും ഓച്ഛാനിച്ചു നില്‍ക്കില്ല

27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്. അന്തസ്സായി ജോലി ചെയ്താണ് ജീവിയ്ക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്ത് പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരല്ല.

സമരത്തിന് പിന്തുണ

അന്തസ്സുള്ള വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ എന്ന് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ തെളിയിച്ചിരിയ്ക്കുന്നു. രാജി വയ്ക്കും വരെ അവര്‍ സമരം ചെയ്യണം. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഞാന്‍ സമരപ്പന്തലില്‍ പോകും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- അനിത നായര്‍ പറഞ്ഞു.

English summary
Anitha Nair about the issue with Lakshmi Nair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam