»   » vp sathyan: ആത്മഹത്യയല്ല, അപകട മരണം തന്നെ! അങ്ങനെ പറയാൻ കാരണമുണ്ട്, അനിത സത്യന്റെ വെളിപ്പെടുത്തൽ

vp sathyan: ആത്മഹത്യയല്ല, അപകട മരണം തന്നെ! അങ്ങനെ പറയാൻ കാരണമുണ്ട്, അനിത സത്യന്റെ വെളിപ്പെടുത്തൽ

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒരു വ്യക്തിയാണ്  വിപി സത്യൻ. ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച ഫുൾബോൾ കളിക്കാരൻ. അദ്ദേഹം വിടപറഞ്ഞ്  വർഷങ്ങൾ  പിന്നിടുമ്പോഴും  ഇന്നും അദ്ദേഹത്തിന്റെ മരണം ആരാധകർക്ക് വലിയൊരു ദുഃഖം തന്നെയാണ്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു പലതരത്തിലുള്ള കിംവദന്ദികൾ പ്രചരിച്ചിരിന്നു.  അദ്ദേഹത്തിന്റെ അന്നത്തെ മാനസികാവസ്ഥയെ കുറിച്ച് ഭാര്യ അനിത സത്യൻ വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസ് അവതരിപ്പിക്കുന്ന മനസ്സ് എന്ന പരിപാടിയിലാണ് അനിത തന്റെ മനസ് തുറന്നത്.


ഞാൻ ചെയ്ത തെറ്റ് എന്താണ്! അപ്പീൽ നൽകുക മാത്രമാണ് ചെയ്തത്,പൊട്ടിക്കരഞ്ഞ് നടി


വിപി സത്യന് ആദ്യം മുതൽ തന്നെ ആത്മഹത്യ പ്രവണതയുണ്ടായിരുന്നുവെന്ന് അനിത തുറന്നു പറഞ്ഞു. കൂടാതെ  പല തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നരുന്നുവെന്നും  എന്നാൽ അവസാന നിമിഷം അദ്ദേഹം അതിൽ നിന്നൊക്കെ പിൻമാറുകയും ചെയ്യുമായിരുന്നെന്ന്  അനിത പറ‍ഞ്ഞു. അഭ്യൂഹങ്ങൾ പരക്കുന്നതു പോലെ അദ്ദേഹത്തിന് ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.


സപ്ളി ഉണ്ടെങ്കിൽ സ്വപ്നം കാണാൻ പാടില്ലേ?ഇവരെ കണ്ടു പഠിക്കണം;സപ്പ്ളിമേറ്റസ്, ആദ്യ ഭാഗം...
എല്ലാം തന്നോട് പറയും

സത്യേട്ടന് ഡിപ്രഷനാണെന്ന് തനിയ്ക്ക് ആദ്യം മനസിലായിട്ടില്ലായിരുന്നു. ആദ്യമൊക്കെ മാറ്റം സ്വാഭാവികമാണെന്നാണ് കരുതിയത്. പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നിട്ട് ഇതൊക്കെ തന്നോട് വന്നു പറയുമായിരുന്നെന്നും അനിത കൂട്ടിച്ചേർത്തു. മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം മദ്യത്തിന് അടിമപ്പെടുകയായിരുന്നു. പതിയെ പതിയെ അദ്ദേഹം ജീവനു തുല്യം സ്നേഹിച്ചിരുന്ന ഫുട്ബോൾ കളിയോടുവരെ താൽപര്യം നഷ്ടപ്പെട്ട് തുടങ്ങി.ആക്ടീവ് റെസ്

ഫുട്ബോളിനെ അദ്ദേഹം തന്റെ പ്രണനോടാണ് ചേർത്ത് വെച്ചിരുന്നത്. എന്നാൽ പിന്നീട് അതിനോടുള്ള താൽപര്യം കുറ‍ഞ്ഞു വരുന്നതായി തോന്നി. അദ്ദേഹത്തെ ഫുട്ബോൾ ടീമിൽ അക്ടീവ് റെസ്റ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു മത്സരം കഴിഞ്ഞാൽ വിശ്രമിക്കാനായി ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു അദ്ദേഹം അനുവദിക്കാറുള്ളത്. എന്നാൽ വിഷാദരോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തിയപ്പോൾ വിശ്രമ ദിവസങ്ങളുടെ എണ്ണം കൂടിയിരുന്നു. ഒന്നോ രണ്ടോ ദിവസം എന്നുള്ളത് നാലും അ‍ഞ്ചും ദിവസമായി കൂടിയെന്നും അനിത പറഞ്ഞു.മദ്യം വാങ്ങാൻ ഒപ്പം പോയിട്ടുണ്ട്

മദ്യത്തിന് അടിമപ്പെട്ട് തുടങ്ങിയ സമയത്തും അനിത അദ്ദേഹത്തിനോടൊപ്പം തന്നെ ഉണ്ടായിരുന്നുവെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. മദ്യം വാങ്ങാൻ വരെ അദ്ദേഹത്തിനോടൊപ്പം പോയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആ അവസരത്തിൽ പലരും തന്നോട് ചോദിച്ചിരുന്നു എന്തിനാണ് ഒപ്പം താമസിക്കുന്നത് ഉപേക്ഷിച്ചിട്ട് പോയിക്കൂടെ എന്ന്. മദ്യത്തിന് അടിമപ്പെട്ട് തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ പലരും അദ്ദേഹത്തെ വിട്ട് അകന്ന് പോയിരുന്നു. അവസാനം താനും സത്യേട്ടനു മാത്രമായി എന്നും അനിത പറഞ്ഞു.ആത്മഹത്യ ചെയ്യാൻ സാധിക്കില്ല

സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയതെന്നു തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കഥകളും പുറത്തു വന്നിരുന്നു. ഈ വാർത്തകളെ തള്ളി അനിത സത്യൻ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒരിക്കലും തന്നെ വിട്ട് പോകാൻ സാധിക്കുകയില്ല. അദ്ദേഹത്തിന്റേത് അപകട മരണമായിരുന്നുവെന്നും അനിത പറഞ്ഞു. മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം താൻ കണ്ടിരുന്നു. അത്മഹത്യ ചെയ്തതു പോലെയല്ലായിരുന്നു അത്. അദ്ദേഹം മരിച്ചത് പകൽ 11 മണിക്കാണ്. ആരും പകൽ സമയത്ത് തീവണ്ടിയ്ക്ക് മുന്നിൽ ചാടുമെന്ന് തോന്നുന്നില്ലെന്നു അനിത പറ‍ഞ്ഞു,


English summary
anitha sathyan says about sathyan's mind

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X