ഷെയ്ന്‍ നിഗത്തിനൊപ്പമെന്ന് അഞ്ജലി അമീര്‍! എന്തിന് വേണ്ടിയാണ് ഈ വ്യക്തിഹത്യ എന്നറിയില്ല!
അബിക്ക് പിന്നാലെയായാണ് മകനായ ഷെയ്ന്‍ നിഗവും സിനിമയിലേക്കെത്തിയത്. കുട്ടിക്കാലത്ത് തന്നെ കലയോട് ഈ താരപുത്രന്‍ ആഭിമുഖ്യം കാണിച്ചിരുന്നു. മകന്‍ വലിയ അഭിനേതാവായി മാറുന്നത് കാണാതെയായിരുന്നു അബി യാത്രയായത്. സഹനടനിനില്‍ നിന്നും നായകനായി മാറിയ ഷെയ്‌നിന് നിരവവധി അവസരങ്ങളായിരുന്നു ലഭിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളായിരുന്നു താരം നടത്തിയിരുന്നു. വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നേരത്തെ ജോബ ജോര്‍ജില്‍ നിന്നും ഭീഷണി നേരിട്ടതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെ രമ്യമായി പരിഹരിച്ചിരുന്നു.
വെയിലിനെ ഷെയ്ന്‍ വെട്ടിലാക്കി എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. താടിയും മുടിയും വെട്ടിയുള്ള പുത്തന്‍ ലുക്കായിരുന്നു താരപുത്രന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു ഈ നീക്കം. ഇതോടെ താരത്തിന്റെ സിനിമകളില്‍ നിന്നെല്ലാം പിന്‍വാങ്ങാനുള്ള തീരുമാനച്ചിലാണ് നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഷെയ്‌ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മോഡലും അഭിനേത്രിയുമായ അഞ്ജലി അമീര്‍.

ഈ ആധുനിക യുഗത്തിൽ വയസ്സൻ മാരെ ചെറുപ്പക്കാരാക്കുകയും ചെറുപ്പക്കാരെ നേരെ തിരിച്ചും. ആണിനെ പെണ്ണും പെണ്ണിനെ ആണുമാക്കുന്ന മേക്കപ്പുകളും വിഗ്ഗുകളും പ്രഗത്ഭരായ ചമയക്കാരുമുള്ള സിനിമാ മേഖലയിൽ എന്തിനു വേണ്ടിയാണ് ഒരു നടനെ മുടി ട്രിം ചെയ്തു താടി വെട്ടി എന്നുള്ള നിസാര കാരണങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത് .താന്‍ ഷെയ്ന്‍ നിഗമിനെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു അഞ്ജലി കുറിച്ചത്.


Click it and Unblock the Notifications











