»   » മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും അമ്മയായി അഭിനയിക്കുന്ന ഈ 27 കാരി !!

മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും അമ്മയായി അഭിനയിക്കുന്ന ഈ 27 കാരി !!

Written By:
Subscribe to Filmibeat Malayalam

ബെന്‍ എന്ന ചിത്രത്തില്‍ മാസ്റ്റര്‍ ഗൗരവിന്റെ അമ്മയായി അഭിനയിച്ചതിലൂടെയാണ് അഞ്ജലിയെ തേടി മികച്ച സഹ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം എത്തിയത്. എന്നാല്‍ കേട്ടോളൂ, ഇനി റിലീസാകാനിരിക്കുന്ന മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും ചിത്രത്തില്‍ ഇരുവരുടെയും അമ്മയായി അഭിനയിക്കുകയാണ് ഈ 27 കാരി.

anjali-aneesh

ബെന്‍ എന്ന സിനിമ തുടങ്ങുന്നതിന്റെ ഒരു ദിവസം മുമ്പാണ് സംവിധായകന്‍ വിപിന്‍ അറ്റ്‌ലി അഞ്ജലിയെ വിളിയ്ക്കുന്നതത്രെ. രാത്രി തന്നെ പോയി കഥ കേട്ടു. പിറ്റേന്ന് സെറ്റിലെത്തി. മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പറിച്ചു നടപ്പെടുന്ന കുട്ടിയുടെ അമ്മയായി, അല്പം നെഗറ്റീവ് സൈഡുള്ള വേഷമാണ് ചിത്രത്തില്‍ അഞ്ജലി ചെയ്തത്. സുരാജ് വെഞ്ഞാറമൂട് ഭര്‍ത്താവായി അഭിനയിച്ചു.

 anjali-aneesh

സംസ്ഥാന പുരസ്‌കാരത്തില്‍ ലെന, കെപിഎസി ലളിത, അനുശ്രീ തുടങ്ങിയവര്‍ക്കൊപ്പം തന്റെ പേരും പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല എന്ന് അഞ്ജലി പറയുന്നു. നട്ടുച്ചയ്ക്ക് വഴിയില്‍ നില്‍ക്കുമ്പോഴാണ് പുരസ്‌കാരം കിട്ടി എന്ന് ഒരു സഹൃത്ത് വിളിച്ചു പറയുന്നത്. ശരിക്കും ഷോക്കായി പോയത്രെ.

 anjali-aneesh

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അഞ്ജലി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയെ വിവാഹം കഴിച്ചതിലൂടെയാണ് മലയാളത്തിലേക്ക് ചുവട് മാറ്റിയത്. സീനിയേഴ്‌സില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയായി വേഷമിട്ടു തുടങ്ങി. തുടര്‍ന്ന് 47 മലയാള സിനിമകളില്‍ അഭിനയിച്ചു.

 anjali-aneesh

ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. കമ്മാട്ടി പാടത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയും കൗാമാരത്തിലെയും യൗവ്വനത്തിലെയും അമ്മയായി മൂന്ന് ഗെറ്റപ്പില്‍ അഭിനയിക്കുന്നു. അതുപോലെ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അമ്മയായും അഭിനയിക്കുന്നു.

English summary
The state award winning actress Anjali playing as mother role for Mohanlal and Dulquar, she is just 27 old

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam