»   » പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അമ്മയാകുന്ന 27കാരി, ഒപ്പത്തില്‍ സഹോദരി

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അമ്മയാകുന്ന 27കാരി, ഒപ്പത്തില്‍ സഹോദരി

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് അഞ്ജലി അനീഷ് ഉപാസന. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്ത ഈ 27 കാരി പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അമ്മയാണ്.

ഞെട്ടേണ്ടതില്ല, പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് അഞ്ജലി അഭിനയിക്കുന്നത്. കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തില്‍ ലാലിന്റെ സഹോദരിയായും അഭിനയിക്കുന്നു. താനിപ്പോള്‍ വലിയ സന്തോഷവതിയാണെന്ന് അഞ്ജലി പറഞ്ഞു.

 anjali-aneesh

ലൈല ഓ ലൈല എന്ന ചിത്രത്തില്‍ നേരത്തെ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ലാലേട്ടനെ കുറിച്ച് പറഞ്ഞാല്‍ തനിക്ക് ദൈവത്തിന്റെ ഹൈപ്പിലാണെന്നാണ് അഞ്ജലി പറയുന്നത്. കൈയ്യെത്താത്ത ദൂരത്ത് നില്‍ക്കുന്ന ഒരാളിനെ ഞാന്‍ അടുത്തറിയുന്നു. ഒരകലവും കാണിക്കാതെ മുഴുവന്‍ പിന്തുണയും തരുന്നു- അഞ്ജലി പറഞ്ഞു.

English summary
Anjali Aneesh Upasana as Mohanlal's mother in Pulimurugan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam