»   » അഞ്ജലി കാശില്ലാത്തതിന്റെ വിഷമത്തില്‍

അഞ്ജലി കാശില്ലാത്തതിന്റെ വിഷമത്തില്‍

Posted By:
Subscribe to Filmibeat Malayalam

അടുത്തകാലത്തായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം അഞ്ജലി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ അഞ്ജലിക്ക് ഒരു ഫ്ളാറ്റ് വേണം എന്നതാണ് വാര്‍ത്ത.

രണ്ടാനമ്മ ഭാരതി ദേവിയും സംവിധായകന്‍ എംയു കലാന്‍ജിയവും പണമെല്ലാം തട്ടിയെടുത്തതിനാല്‍ ഇനി അവരില്‍ രക്ഷപ്പെട്ട് സുരക്ഷിതമായി മാറി നില്‍ക്കാന്‍ നടിക്ക് ഹൈദരാബാദില്‍ ഒരു ഫ്ളാറ്റ് വേണം.

Anjali

ഹൈദരാബാദില്‍ പോയി ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് തെലുങ്ക് സിനിമയില്‍ ഭാഗ്യ പരീക്ഷണം നടത്തുന്ന പതിവു നായികമാരുടെ കഥയല്ല അഞ്ജലിയുടേത്. സംവിധായകന്‍ പീഡിപ്പിക്കുമ്പോള്‍ രണ്ടനമ്മ തന്നെ ഒരു എടിഎം മെഷിനായിട്ടാണ് കാണുന്നതെന്ന് അഞ്ജലി കുറ്റപ്പെടുത്തി. കയ്യിലിനി ചില്ലികാശില്ലെന്നും എല്ലാം അവര്‍ അപഹരിച്ചെന്നും നടി വിലപിക്കുന്നു.  അഞ്ജലിയെ കാണാനില്ലെന്ന വാര്‍ത്തയും പരന്നിരുന്നു.

അങ്ങാടിതെരു, എങ്കേയും എപ്പോതും എന്നീ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഞ്ജലി ജയസൂര്യയുടെ നായികയായി പയ്യന്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട. തെലുങ്കിലും കന്നഡയിലും ഒരുപിടി നല്ല ചിത്രങ്ങള്‍ അഞ്ജലിയെ തേടിയെത്തി. ആര്യയുടെ നായികയായി അഭിനയിച്ച സാട്ടൈ ഇപ്പോള്‍ തമിഴകത്ത് തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ

English summary
Actress Anjali is being harassed by her second mother and director MU Kalanji.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam