»   » ബിജു മേനോന്റെ നായികയായി അഞ്ജലി മലയാളത്തിലേക്ക് വരുന്നു! ഇത്തവണ അഭിനയം സൂപ്പറായിരിക്കും!

ബിജു മേനോന്റെ നായികയായി അഞ്ജലി മലയാളത്തിലേക്ക് വരുന്നു! ഇത്തവണ അഭിനയം സൂപ്പറായിരിക്കും!

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴ് നടിയായ അഞ്ജലി മലയാളികള്‍ക്കും പരിചയമുള്ള മുഖമാണ്. 2006 ല്‍ സിനിമയിലെത്തിയ നടി ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലായിരുന്നു. പിന്നീട് തമിഴില്‍ സജീവമായതിനിടെ ജയസൂര്യയുടെ നായികയായി മലയാളത്തിലും അഭിനയിച്ചിരുന്നു. ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളത്തില്‍ വീണ്ടും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി.

ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന റോസാപ്പൂ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ അഞ്ജലി അഭിനയിക്കാനൊരുങ്ങുന്നത്. തന്റെ സിനിമയില്‍ നന്നായി അഭിനയിക്കുന്ന നായികയെ വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നായികയായി അഞ്ജലിയെ തിരഞ്ഞെടുത്തതെന്നാണ് സിനിമയുടെ സംവിധായകനായ വിനു ജോസഫ് പറയുന്നത്.

റോസാപ്പൂ


സംവിധായകന്‍ വിനു ജോസ്ഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് റോസപൂ. ചിത്രത്തിലേക്ക് നായികയായി അഭിനയിക്കാനൊരുങ്ങുന്നത് തമിഴ് നടി അഞ്ജലിയാണ്.

അഞ്ജലി മലയാളത്തിലേക്ക്

മലയാളത്തില്‍ ഒരു സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കിലും അഞ്ജലി മലയാളികള്‍ക്ക് സുപരിചിതയാണ്. രണ്ടാമതും അഞ്ജലി മലയാളത്തിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ജയസൂര്യയുടെ നായികയായി

അഞ്ജലി മലയാളത്തില്‍ ആദ്യം അഭിനയിച്ചത് ജയസൂര്യയുടെ നായികയായിട്ടായിരുന്നു. പയ്യന്‍സ് എന്ന സിനിമയിലൂടെയായിരുന്നു അത്. ശേഷം ബിജു മേനോന്റെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി.

അഞ്ജലിയുടെ കഥാപാത്രം

പുതിയ സിനിമയില്‍ അഞ്ജലിയുടെ കഥാപാത്രം നായകനൊപ്പം പ്രധാന്യമുള്ളതാണെന്നാണ് സംവിധായകന്‍ പറയുന്നത്. പകുതി തമിഴും പകുതി കന്നഡിയനുമായ കഥാപാത്രത്തെയായിരിക്കും അഞ്ജലി അവതരിപ്പിക്കുക.

സൗബിനും ദിലീഷ് പോത്തനും ചിത്രത്തിലുണ്ട്


ചിത്രത്തില്‍ കോമഡി കഥാപാത്രങ്ങളായി അഭിനയിക്കാന്‍ പോവുന്നത് സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനുമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

143 കഥാപാത്രങ്ങള്‍


തന്റെ പുതിയ സിനിമയില്‍ 143 കഥാപാത്രങ്ങളുണ്ടെന്നാണ് വിനു ജോസഫ് പറയുന്നത്. മാത്രമല്ല ഈ 143 പേര്‍ക്കും അവരുടെതായ ഡയലോഗുകള്‍ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു.

അഞ്ജലിയുടെ സിനിമകള്‍

നിലവില്‍ അഞ്ജലി അഞ്ച് സിനിമകളിലാണ് അഭിനയിക്കുന്നത്. നാല് ചിത്രങ്ങള്‍ തമിഴിലാണ്. മലയാളത്തിലും തമിഴിലുമായി ഒന്നിച്ച് നിര്‍മ്മിക്കുന്ന പേരന്‍പ് എന്ന സിനിമയ്ക്ക് അതിനിടെ കാലതാമസം വന്നിരിക്കുകയാണ്.

English summary
Anjali makes her Mollywood comeback with Biju Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X