»   » ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല എന്ന് അഞ്ജലി മേനോന്‍

ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല എന്ന് അഞ്ജലി മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച അഞ്ജലി മേനോന്‍ - പ്രതാപ് പോത്തന്‍ ചിത്രം ഉപേക്ഷിച്ചത് ആരാധകര്‍ക്ക് നിരാശയായിരുന്നു. തിരക്കഥ നന്നായില്ല എന്ന് പറഞ്ഞ് പ്രതാപ് പോത്തനാണ് സിനിമ ഉപേക്ഷിച്ചത്.

പ്രതാപ് പോത്തന്‍ വേദനിപ്പിച്ചു; ആ സിനിമ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്യും

അതേ തിരക്കഥയില്‍ അഞ്ജലി മേനോന്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ വാര്‍ത്ത സത്യമല്ല എന്ന് അഞ്ജലി മേനോന്‍ വ്യക്തമാക്കി.

anjali-menon

പുതിയൊരു സിനിമയുടെ പണിപ്പുരയിലാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയും അതും തമ്മില്‍ യാതൊരു ബന്ധവുമില്ല. പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നും അഞ്ജലി പറഞ്ഞു.

അഞ്ജലി മേനോന്റെ തിരക്കഥ മോശമായതിനാല്‍ സിനിമ ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചയായിരുന്നു. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പോത്തന്‍ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെയായിരുന്നു നായകനായി കണ്ടിരുന്നത്.

English summary
Malayalam filmmaker Anjali Menon, who rose to fame with the blockbuster movie Bangalore Days, has slammed the recent rumours about her helming the project, which was discontinued by actor-director Pratap Pothen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam