»   » തന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞ പ്രതാപ് പോത്തന് മറുപടിയുമായി അഞ്ജലി മേനോന്‍

തന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞ പ്രതാപ് പോത്തന് മറുപടിയുമായി അഞ്ജലി മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ തന്നെ തിരക്കഥ എഴുത്തിലുള്ള തന്റെ കഴിവ് തെളിയിച്ചതാണ് അഞ്ജലി മേനോന്‍. ആ അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

അഞ്ജലിയുടെ തിരക്കഥ മോശം, ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രം പോത്തന്‍ ഉപേക്ഷിച്ചു!

എന്നാല്‍ തിരക്കഥ മോശമായതിനാല്‍ ഈ ചിത്രം താന്‍ ഉപേക്ഷിക്കുകയാണെന്ന് പ്രതാപ് പോത്തന്‍ പ്രഖ്യാപിച്ചതോടെ മലയാള സിനിമാ പ്രേമികള്‍ ഞെട്ടി. തന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞ പ്രതാപ് പോത്തന് മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ അഞ്ജലി മേനോന്‍. മറുപടി എന്നതിനപ്പുറം, വിഷയത്തോടുള്ള അഞ്ജലിയുടെ പ്രതികരണമാണിത്. നോക്കാം

ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്കരിക്കാന്‍ ഞാനില്ല

ഇത് വലിയൊരു ചര്‍ച്ചയാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്കരിക്കാന്‍ ഞാനില്ല എന്ന് അഞ്ജലി മേനോന്‍ പറഞ്ഞു.

അഞ്ജലി മേനോനെതിരെ പ്രതാപ് പോത്തന്‍ ഉന്നയിച്ച ആരോപണങ്ങള്‍

തിരക്കഥ എനിക്കിഷ്ടപ്പെട്ടില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്യില്ല. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല തിരക്കഥയും ക്ലൈമാക്‌സും വന്നത്. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തിരക്കഥയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി സിനിമ ചെയ്ത് ശീലമില്ല- എന്നൊക്കെയാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ച ചിത്രമായിരുന്നു

20 വര്‍ഷത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്നു, അഞ്ജലി മേനോന്റെ തിരക്കഥ, ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍, ആര്‍ മാധവന്‍ അതിഥിയായി എത്തുന്നു.. അങ്ങനെ ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

തുടക്കം മുതല്‍ ഈ ചിത്രം പ്രശ്‌നങ്ങളെ നേരിട്ടു

പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ തുടക്കം മുതല്‍ പ്രശ്‌നങ്ങളെ നേരിട്ടിരുന്നു. നായകനായി തീരുമാനിച്ച കാളിദാസ് പിന്മാറിയതും, നിര്‍മ്മാണത്തില്‍ നിന്ന് മണിയന്‍ പിള്ള രാജു വിട്ടു നിന്നതും, ഛായാഗ്രാഹകനെ കിട്ടാത്തതുമെല്ലാം പ്രശ്‌നങ്ങളായിരുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Anjali Menon's reaction on Prathap Pothan allegation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam