»   » ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ്ങിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് അഞ്ജലി മേനോന്‍!

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ്ങിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് അഞ്ജലി മേനോന്‍!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി കല്‍പ്പനയും വേഷമിട്ടിരുന്നു. നിവിന്‍ പോളിയും കല്‍പ്പനയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ലാലിസം' പരാജയമായിരുന്നു.. പരസ്യമായ കുറ്റസമ്മതവുമായി മോഹന്‍ലാല്‍!

സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

പൃഥ്വിയുടെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയത്.. അല്ലിയുടെ നൂലുകെട്ടിന് പൃഥ്വി നല്‍കിയതോ?

ഈ ചിത്രത്തിന് ശേഷം ദുല്‍ഖറിനൊപ്പം ചാര്‍ലിയിലും കല്‍പ്പന വേഷമിട്ടിരുന്നു. അപ്രതീക്ഷിതമായി ആ അതുല്യ കലാകാരി വിടവാങ്ങിയത്. പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഏറെ വേദനിപ്പിച്ചൊരു വിടവാങ്ങലായിരുന്നു അത്. ചിത്രത്തിന്‌റെ ഷൂട്ടിങ്ങിനിടയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജലി മേനോന്‍.

കല്‍പ്പനയുടെ കഥാപാത്രം

ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് കല്‍പ്പന എത്തിയത്. നാട്ടിന്‍പുറത്തു നിന്നും ബംഗലുരുവിലെത്തിയ കല്‍പ്പനയുടെ ഭാവപ്പകര്‍ച്ച വളരെ വ്യത്യസ്തമായിരുന്നു.

ചിത്രീകരണത്തിനിടെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു

അമ്മവേഷത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിനിടയില്‍ കല്‍പ്പന അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറയുന്നു.

ഇടയ്ക്ക് വിഷമിച്ചിരുന്നു

ചിത്രീകരണം തുടരുന്നതിനിടയില്‍ ഇടയ്ക്ക് കല്‍പ്പന വല്ലാതെ വിഷമിച്ചിരുന്നു. ഇടയ്ക്ക് ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അതൊന്നും കണക്കിലെടുക്കാതെ ചിത്രീകരണം തുടരുകയായിരുന്നു.

നിരവധി തവണ റിഹേഴ്‌സല്‍ നടത്തി

ചില ഷോട്ടുകള്‍ നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിനു ശേഷമാണ് ചിത്രീകരിച്ചത്. ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നുവെന്നും സംവിധായിക പറയുന്നു.

അന്ന് കഷ്ടപ്പാടായി തോന്നിയിരുന്നു

അന്ന് കഷ്ടപ്പാടായി തോന്നിയിരുന്നുവെങ്കിലും പിന്നീട് അത്തരം രംഗങ്ങളും ചിത്രവും മനോഹരമായി തോന്നുമെന്ന് അന്നേ തോന്നിയിരുന്നു. ഇടയ്ക്ക് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് അവഗണിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.

English summary
Anjali Menon talks about Kalpana.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam