»   » ഇരുപത്തിയേഴാം വയസ്സില്‍ അഞ്ജലി കാണിച്ച ധൈര്യം 65 ലും മമ്മൂട്ടിയ്ക്ക് വന്നിട്ടില്ല!!

ഇരുപത്തിയേഴാം വയസ്സില്‍ അഞ്ജലി കാണിച്ച ധൈര്യം 65 ലും മമ്മൂട്ടിയ്ക്ക് വന്നിട്ടില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

അമ്മ വേഷങ്ങളോട് അമ്പത് കഴിഞ്ഞ നായികമാരും മുഖം തിരിയ്ക്കുന്ന കാലമാണിത്. എന്തിനേറെ 65 ല്‍ നില്‍ക്കുന്ന മമ്മൂട്ടി പോലും നായകന് അച്ഛനായി എത്താന്‍ തയ്യാറല്ല. അവിടെയാണ് അഞ്ജലി നായര്‍ വ്യത്യസ്തയാവുന്നത്. 27 ആം വയസ്സിലാണ് അഞ്ജലി മോഹന്‍ലാലിന്റെ ഉള്‍പ്പടെയുള്ള നായകന്മാര്‍ക്ക് അമ്മയായി എത്തിയത്.

മോഹന്‍ലാല്‍, പൃഥ്വി, ഡിക്യു ഒരേ സമയം ഇവരുടെ അമ്മയായി അഭിനയിച്ച യുവ അഭിനേത്രി???

ഒരു ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി വേഷമിട്ട അഞ്ജലി, തൊട്ടടുത്ത ചിത്രത്തില്‍ ലാലിന്റെ സഹോദരിയായി എത്തിയതും ആരാധകരെ ഞെട്ടിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ദുല്‍ഖര്‍, പൃഥ്വി, നിവിന്‍, ഫഹദ് പോലുള്ള യുവതാരങ്ങള്‍ക്കൊപ്പവും ഇതിനോടകം അഞ്ജലി അഭിനയിച്ചു കഴിഞ്ഞു

ബാലതാരമായി തുടക്കം

ബാലതാരമായിട്ടാണ് അഞ്ജലി അനീഷ് സിനിമാ ലോകത്ത് എത്തിയത്. 1994 ല്‍ റിലീസ് ചെയ്ത മാനത്തെ വെള്ളിത്തേരാണ് ആദ്യ ചിത്രം. മംഗല്യസൂത്രം, ലാലനം എന്നീ മലയാള സിനിമകളിലും നെല്ല്, കൊട്ടി, ഉനൈ കാതലിപ്പേന്‍ എന്നീ ചിത്രങ്ങളിലും എത്തി.

ശ്രദ്ധിക്കപ്പെടാത്ത വേഷങ്ങള്‍


തുടര്‍ന്നിങ്ങോട്ട് ഒരുപാട് ചിത്രങ്ങളില്‍ പേരുപോലുമില്ലാത്ത കഥാപാത്രങ്ങളായി അഞ്ജലി അഭിനയിച്ചു. വെനിസിലെ വ്യാപാരി, സീന്‍ ഒന്ന് നമ്മുടെ വീട്, മാറ്റ്‌നി, അഞ്ച് സുന്ദരികള്‍, കൂതറ, ടമാര്‍ പഠാര്‍, ഏഞ്ചല്‍സ്, മുന്നറിയിപ്പ്, ആട്, മിലി തുടങ്ങി മുപ്പതോളം സിനിമകള്‍ അങ്ങനെ ചെയ്തു പോയി.

ദേശീയ പുരസ്‌കാരം

ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു പോകുമ്പോഴാണ് അഞ്ജലിയെ തേടി സംസ്ഥാന പുരസ്‌കാരം എത്തിയത്. ബെന്‍ എന്ന ചിത്രത്തില്‍ ആശ ജെസ്റ്റിന്‍ എന്ന കഥാപാത്രത്തിനാണ് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

വെല്ലുവിളിയുള്ള വേഷം

ഇരുപത്തിയേഴാം വയസ്സിലാണ് അഞ്ജലി മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും ഡിക്യുവിന്റെയും അമ്മയായി വെള്ളിത്തിരയിലെത്തിയത്. യുവ അഭിനേത്രികളില്‍ പലരും ചെയ്യാന്‍ മടിക്കുന്ന വേഷത്തെ തന്റേടത്തോടെയാണ് അഞ്ജലി ഏറ്റെടുത്തത്.

അമ്മയും പെങ്ങളും

ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് അഞ്ജലി വേഷമിട്ടത്. അതിനു ശേഷം ഇറങ്ങിയ പുലിമുരുകനില്‍ ആവട്ടെ ലാലിന്റെ അമ്മയായും വേഷമിട്ടു. ഒരേ സമയം അമ്മയും അനുജത്തിയും കാമുകിയുമാവാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

ഞെട്ടുന്ന സത്യം

മറ്റൊരു ഞെട്ടുന്ന സത്യം കൂടെ നിങ്ങള്‍ അറിയണം.. അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന ചില ബിഗ് ചിത്രങ്ങളില്‍ അഞ്ജലി കരാറൊപ്പുവച്ചിട്ടുണ്ട്. റോള്‍ മോഡലാണ് ഏറ്റവും പുതിയ ചിത്രം.

English summary
Anjali Nair made a new changes in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X