»   » മോഹന്‍ലാല്‍, പൃഥ്വി, ഡിക്യു ഒരേ സമയം ഇവരുടെ അമ്മയായി അഭിനയിച്ച യുവ അഭിനേത്രി???

മോഹന്‍ലാല്‍, പൃഥ്വി, ഡിക്യു ഒരേ സമയം ഇവരുടെ അമ്മയായി അഭിനയിച്ച യുവ അഭിനേത്രി???

Posted By: Nihara
Subscribe to Filmibeat Malayalam

ഒരേ സമയം മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും പൃഥ്വിയുടെയും അമ്മയായി അഭിനയിക്കാന്‍ പ്രമുഖ അഭിനേത്രി കാണിച്ച ചങ്കൂറ്റം മറ്റു നായികമാര്‍ കണ്ടുപഠിക്കേണ്ടതാണ്. അതീവ പ്രാധാന്യമുള്ള റോളാണെങ്കില്‍ക്കൂടി അമ്മ വേഷം ചെയ്യുന്നതിനോട് യുവ അഭിനേത്രിമാരൊക്കം മുഖം തിരിക്കുന്നതിനിടയിലാണ് വേറിട്ട നിലപാടുമായി ഈ താരം വ്യത്യസ്തയാവുന്നത്.

അഭിനയത്തോടുള്ള താരത്തിന്റെ സമര്‍പ്പണം മറ്റു നായികമാര്‍ക്ക് മാതൃകയാക്കാവുന്നതാണ്. അമ്മ വേഷത്തിലൂടെ സംസ്ഥാന പുരസ്‌കാരവും അഭിനേത്രിയെ തേടിയെത്തിയിട്ടുണ്ട്. ചുരുക്കം ചില സീനുകളിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റാവാന്‍ വേണ്ടത് കൃത്യമായി ചെയ്യാന്‍ താരത്തിനറിയാം.

ബാലതാരമായി തുടക്കം കുറിച്ചു

കെജി ജോര്‍ജിന്റെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ടെലിഫിലിമില്‍ അഭിനയിക്കുമ്പോള്‍ അഞ്ചു വയസ്സായിരുന്നു അഞ്ജലിക്ക്. പിന്നീട് പരസ്യചിത്രങ്ങളിലും ആല്‍ബത്തിലുമായി സജീവമായി. തമിഴ് സിനിമയില്‍ നിന്നാണ് മലയാളത്തിലേക്ക് കടന്നുവന്നത്.

അമ്മ വേഷത്തിന് മുന്നില്‍ മുഖം തിരിച്ചില്ല

ഇരുപത്തെട്ടാം വയസ്സിലാണ് അഞ്ജലി മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും ഡിക്യുവിന്റെയും അമ്മയായി വെള്ളിത്തിരയിലെത്തിയത്. യുവ അഭിനേത്രികളില്‍ പലരും ചെയ്യാന്‍ മടിക്കുന്ന വേഷത്തെ തന്റേടത്തോടെയാണ് അഞ്ജലി ഏറ്റെടുത്തത്.

പുലിമുരുകന്റെ അമ്മ

പുലിമുരുകില്‍ കുട്ടിമുരുകന്റെ അമ്മയായാണ് അഞ്ജലി വേഷമിട്ടത്. കുറച്ചു സീനേ ഉള്ളൂവെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഒരേ സമയം അമ്മയും സഹോദരിയുമായി

ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് അഞ്ജലി വേഷമിട്ടത്. അതിനു ശേഷം ഇറങ്ങിയ ചിത്രത്തിലാവട്ടെ ലാലിന്റെ അമ്മയായും വേഷമിട്ടു. ഒര് സമയം അമ്മയും അനുജത്തിയും കാമുകിയുമാവാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് താരം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സംവിധായകര്‍ക്ക് ധൈര്യമായി വ അഭിനേത്രിയെ സമീപിക്കാം.

English summary
Anjali nair is busy with doing a lot of projects in malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam