»   » അഞ്ജലിയും വളര്‍ത്തമ്മയും വീണ്ടും ഒന്നിച്ചു!

അഞ്ജലിയും വളര്‍ത്തമ്മയും വീണ്ടും ഒന്നിച്ചു!

Posted By:
Subscribe to Filmibeat Malayalam

ഏപ്രില്‍ മാസത്തിലായിരുന്നു പെട്ടെന്ന് ഒരു ദിവസം മുതല്‍ നടി അഞ്ജലിയെ കാണാതായതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തുടങ്ങിയത്. വളര്‍ത്തമ്മയും ഒരു സംവിധായകനും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നുവെന്നും പണം കൈക്കലാക്കിയെന്നും ആരോപിച്ചതിന് പിന്നാലെയാണ് അഞ്ജലി അപ്രത്യക്ഷയായത്. പിന്നീട് കേസായികൂട്ടമായി ഒടുവില്‍താന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി അഞ്ജലി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

ഇതിനിടെ വളര്‍ത്തമ്മയായ ഭാരതി ദേവി അഞ്ജലിയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും അവള്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ് രംഗത്തെത്തി. അവര്‍ താരത്തെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നല്‍കി. കാര്യങ്ങള്‍ ഇത്രയൊക്കെ ആയതോടെ, വളര്‍ത്തമ്മയെ ഉപേക്ഷിച്ച് അഞ്ജലി വേറെ താമസം തുടങ്ങിയെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇങ്ങനെ വിശ്വസിച്ചിരുന്നവരെല്ലാം അടുത്തിടെ ബലുപുയെന്ന തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ ഒരു കാഴ്ച കണ്ട് അതിശയിച്ചു. അഞ്ജലി അതാ വളര്‍ത്തമ്മ ഭാരതി ദേവിയ്‌ക്കൊപ്പം.

കാര്യമന്വേഷിച്ചപ്പോള്‍ നടിയുമായി ബന്ധമുള്ളവര്‍ പറയുന്നത് വളര്‍ത്തമ്മയും മകളും പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തുവെന്നാണ്. രവി തേജ, ശ്രുതി ഹസന്‍ എന്നിവര്‍ക്കൊപ്പം അഞ്ജലി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബലുപു.

English summary
Actress Anjali had spotted the Balupu audio function with her aunt Bharathi Devi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam