»   » അഞ്ജലി അനീഷിന്റെ പേരില്‍ അശ്ലീല ഫോട്ടോ പ്രചരണം, ഒരാള്‍ അറസ്റ്റില്‍

അഞ്ജലി അനീഷിന്റെ പേരില്‍ അശ്ലീല ഫോട്ടോ പ്രചരണം, ഒരാള്‍ അറസ്റ്റില്‍

By: Sanviya
Subscribe to Filmibeat Malayalam


മോര്‍ഫ് ചെയ്ത ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പ്രധാനമായും സിനിമാ താരങ്ങളാണ് ഇത്തരം വ്യാജ കെണികളില്‍പ്പെടുന്നത്. അടുത്തിടെ നടി ജ്യോതി കൃഷ്ണയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോയുടെ യഥാര്‍ത്ഥ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി വ്യാജന്മാര്‍ക്കെതിരെ പ്രതികരിച്ചത്. ഇപ്പോഴിതാ നടി അഞ്ജലി അനീഷാണ് ഇത്തരമൊരു വ്യാജ കുരുക്കില്‍പ്പെട്ടിരിക്കുന്നു.

anjali-aneesh

അഞ്ജലി അനീഷിന്റേതെന്ന പേരില്‍ വാട്‌സപിലൂടെയാണ് അശ്ലീല ഫോട്ടോസ് പ്രചരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നടി പോലീസില്‍ പരാതി നല്‍കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേരെ അന്വേഷിച്ചു വരികെയാണ്.

പ്രചരിക്കുന്നത് വ്യാജ ഫോട്ടോയാണെന്നും പോലീസ് പരാതി നല്‍കിയതായും നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ഇത്തരമൊരു വ്യാജ വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി, ഇനിയും ഫോട്ടോ പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങുമെന്നും നടി പറഞ്ഞു.

English summary
Anjali Upasana is the new victim Social Media perverts.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam