»   » ഞാന്‍ ഒത്തിരി സങ്കടം പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നുമില്ലായിരുന്നു, വിവാദങ്ങളോട് പ്രതികരിച്ച് അഞ്ജു

ഞാന്‍ ഒത്തിരി സങ്കടം പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നുമില്ലായിരുന്നു, വിവാദങ്ങളോട് പ്രതികരിച്ച് അഞ്ജു

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി അഞ്ജു അരവിന്ദിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ അഞ്ജു അരവിന്ദും ഉണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ സംഭവത്തിലെ ആള്‍ ഞാനല്ലെന്ന് അഞ്ജു അരവിന്ദ് മുമ്പ് പറഞ്ഞിരുന്നു. കലാഭവന്‍ മണിയെ കാണാന്‍ പലരും പാഡിയില്‍ പോയിരിക്കാം. പക്ഷേ അക്കൂട്ടത്തില്‍ ഞാനില്ലെന്നും, ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദ ബന്ധമാണുള്ളതെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ച് വീണ്ടും നടി രംഗത്ത്. സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടതെങ്ങനെ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് നടി പറയുന്നു. ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഗോസിപ്പ് ഇറങ്ങുന്ന നാടാണിത്. ഒരു കലാകാരി എന്ന നിലയില്‍ അദ്ദേഹത്തിന് എന്നോട് ബഹുമാനമുണ്ടായിരുന്നു. അതിനപ്പുറം ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു അരവിന്ദ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ഞാന്‍ സങ്കടം പറഞ്ഞിട്ടുണ്ട്

ഒരാളെയും ഒരു തരത്തിലും ആശ്രയിക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് ലോണ്‍ അടയ്ക്കാന്‍ ചെറിയ ബുദ്ധിമുട്ട് വന്നിരുന്നു. ഓസ്‌ട്രേലിയില്‍ വച്ചുള്ള ഒരു പരിപാടിയ്ക്കിടെ എന്റെ സങ്കടം ഞാന്‍ മണി ചേട്ടനോട് പറഞ്ഞിരുന്നു.

എന്നെ സഹായിച്ചു

അതിന് ശേഷം വന്ന ഷോകളില്‍ അദ്ദേഹം എനിക്ക് അവസരം തന്നു. ആ സമയത്തുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതൊരു അനുഗ്രഹമായിരുന്നു-അഞ്ജു അരവിന്ദ്.

അവസാന ഷോയിലും

മണി ചേട്ടന്റെ അവസാന ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇക്കാര്യങ്ങളൊന്നും ഒരിക്കലും മറച്ച് വച്ച് സംസാരിക്കാന്‍ ഒന്നുമില്ല. അതുകൊണ്ട് ഇക്കാര്യം തുറന്ന് പറയാനും എനിക്ക് മടിയില്ല. അഞ്ജു അരവിന്ദ് പറയുന്നു.

ആദ്യ സിനിമ

അക്ഷരം എന്ന ചിത്രത്തിലാണ് ഞാനും മണി ചേട്ടനും ഒന്നിച്ച് അഭിനയിച്ചത്. അപ്പോഴും അതിന് ശേഷവും വലിയ സൗഹൃദമൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പിന്നീട് ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്മാര്‍ കുടിക്കുന്നത് മക്കള്‍ക്ക് വിഷമമുണ്ടാക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അദ്ദേഹത്തിന് ഇത്രയും വലിയ അസുഖം ഉള്ളതായി ഒന്നും എനിക്ക് അറിയില്ല. അഞ്ജു അരവിന്ദ്

English summary
Anju Aravind about Kalabhavan Mani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam