»   » സുന്ദരികളുടെ തലക്കെട്ട് മാറ്റണ്ടി വരുമോ?

സുന്ദരികളുടെ തലക്കെട്ട് മാറ്റണ്ടി വരുമോ?

By: ശിശിര
Subscribe to Filmibeat Malayalam

അഞ്ചു സുന്ദരികളും ആറുസന്ദരികളും തലക്കെട്ടിനായി പിടിമുറുക്കുന്നു. അമല്‍ നീരദും കൂട്ടരുമൊരുക്കുന്ന പുതിയ ചിത്രമായ 'അഞ്ചു സുന്ദരികളും' രാജേഷ് എബ്രാഹം സംവിധാനം ചെയ്യുന്ന 'ആറു സുന്ദരികളുടെ കഥ' എന്നിവയാണ് തലക്കെട്ടിനായി പോര് തുടങ്ങിയിരിക്കുന്നത്. ആറു സുന്ദരികളുടെ കഥ എന്ന പേരിട്ടിരിക്കുന്ന രാജേഷിന്റെ ചിത്രം തങ്ങളുടെ സിനിമയെ ബാധിക്കില്ലെന്നാണ് അമല്‍ നീരദിന്റെ പ്രസ്താവന. തലക്കെട്ടില്‍ ഏകദേശ സാമ്യമുണ്ടെങ്കിലും ഞങ്ങളുടെ ചിത്രത്തെ ആറു സുന്ദരികളുടെ കഥ എന്ന ചിത്രം വെല്ലുവിളിയാകില്ലെന്നും അമല്‍ നീരദ് പറഞ്ഞു.

രാജേഷ് കെ എബ്രഹാം സംവിധാനം ചെയ്യുന്ന ആറു സുന്ദരികളുടെ കഥ സ്ത്രീ പക്ഷ ചിത്രമാണ്. നാദിയാ മൊയ്തു, സെറിന വഹാബ്, ഉമാങ് ജെയിന്‍, ഷംനാ കാസിം, ലെന, ലക്ഷ്മി റായ് എന്നിവരാണ് ആറു സുന്ദരിമാരായെത്തുന്നത്. ഈ ചിത്രത്തില്‍ നരേനും പ്രതാപ് പോത്തനും പ്രധാനപ്പെട്ട റോളുകളില്‍ എത്തുന്നുണ്ട്.

Anjusundarikal

അമല്‍ നീരദ് ചിത്രമായ അഞ്ചു സുന്ദരികളില്‍ സുന്ദരികളായ അഞ്ചു സ്ത്രീകളുടെ കഥ അഞ്ചു സംവിധായകരാണ് പറയുന്നത്. അമല്‍ നീരദ്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ്, ആഷിക് അബു എന്നിവരാണ് ഈ അഞ്ചു സംവിധായകര്‍. ചിത്രത്തിന് പേര് ഞങ്ങള്‍ മുമ്പെ തിരുമാനിച്ചിരുന്നതാണെന്നും ഇനി പേര് മാറ്റാന്‍ പരിപാടിയില്ലെന്നും അമല്‍ നീരദ് പറഞ്ഞു. പേര് ആരും മാറ്റില്ല എന്നുറപ്പായ സ്ഥിതിക്ക് ഇനി ആരുടെ ചിത്രം ആദ്യം റിലീസിനെത്തുമെന്ന് കാത്തിരുന്ന് കാണാം.

English summary
Amal Neerad says his anthology Anju Sundarikal is unaffected by the fact that there is another film coming up with a similar title ” Aaru Sundarikalude Kadha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam