»   » ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു; ദുല്‍ഖര്‍ ചിത്രത്തിലൂടെ..

ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു; ദുല്‍ഖര്‍ ചിത്രത്തിലൂടെ..

By: Pratheeksha
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുളള വിവാഹത്തിനു ശേഷം ആന്‍ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നീനയാണ് നടി അവസാനമായി അഭിനയിച്ച ചിത്രം. ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് ആന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ദുല്ഖര്‍ ചിത്രം സോളോ

ദുല്‍ഖര്‍ ചിത്രം സോളോയിലൂടെയാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡലായ ആര്‍തി വെങ്കിടേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികായെത്തുന്നത്

തമിഴ് താരം അന്‍സണിന്റെ നായിക

തമിഴ് നടന്‍ അന്‍സണിന്റെ നായികയായാണ് ആന്‍ ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രമേയം

പ്രണയവും പ്രതികാരവും കോര്‍ത്തിണക്കിയ ത്രില്ലര്‍ ചിത്രമാണ് സോളോ എന്നാണ് പറയുന്നത്.

അടുത്തവര്‍ഷം റിലീസ്

മുംബൈ, അതിരപ്പളളി,ലഡാക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സോളോ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

English summary
Ann Augustine come back with Dulquer Salmaan movie
Please Wait while comments are loading...

Malayalam Photos

Go to : More Photos