»   » ഗോസിപ്പിന് വിരാമം, ആന്‍-ജോമോന്‍ വിവാഹനിശ്ചയം 9ന്

ഗോസിപ്പിന് വിരാമം, ആന്‍-ജോമോന്‍ വിവാഹനിശ്ചയം 9ന്

Posted By:
Subscribe to Filmibeat Malayalam
Ann-Jomon
മലയാള സിനിമാതാരം ആന്‍ അഗസ്റ്റിനും പ്രമുഖ ഛായാഗ്രഹകനുമായ ജോമോന്‍ ടി ജോണും വിവാഹ നിശ്ചയത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 9-ാം തിയ്യതി കോഴിക്കോട് വച്ച് നടക്കുന്ന വിവാഹ നിശ്ചയം രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ മാത്രമുള്ള ഒരു സ്വകാര്യ ചടങ്ങായിരിക്കും.

ന്യൂജനറേഷന്‍ സിനിമകളുടെ വിജയത്തിന് കാരണമായ ഛായാഗ്രഹകന്‍ ജോമോനാണ് ആനിന്റെ മനം കവര്‍ന്നിരിക്കുന്നത്. ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, പോപ്പിന്‍സ് എന്നിവയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത ജോമോനാണ്. രണ്ടുപേരുടെയും സിനിമയിലെ തിരക്കുമൂലം വിവാഹദിവസം തീരുമാനിച്ചിട്ടില്ല. വിവാഹ നിശ്ചയം തികച്ചുമൊരു കുടുംബപരമായ ചടങ്ങായിരിക്കും.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ക്കിടയില്‍ സൗഹൃദം മൊട്ടിട്ടത് പിന്നീടത് പ്രണയമായി വളരുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയപ്പെട്ട് രണ്ടാഴ്ചയക്കകം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

ജോമാനാണ് ആനിന്റെ വീട്ടിലേക്ക് ആനിനെ വിവാഹം കഴിപ്പിച്ചു തരുമോ എന്ന് ചോദിച്ച് വിളിച്ചത്. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടുകൂടി അത് ഉറപ്പിക്കുകയായിരുന്നെന്നും ആന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രമുഖ സ്വഭാവ നടന്‍ ആഗസ്റ്റിന്റെ മകളാണ് ആന്‍.

വിവാഹ നിശ്ചയത്തിന് ജോയുടെ വീട്ടില്‍ നിന്നും എന്റെ വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവര്‍ മാത്രം ഒതുങ്ങുന്ന പരിപാടിയായിരിക്കുമെന്നും സിനിമാ സുഹൃത്തുകളെ കല്ലാണത്തിനാണ് ക്ഷണിക്കുന്നതെന്ന് ആന്‍ പറഞ്ഞു. നിശ്ചയത്തിനു ശേഷം ഉടനെ തന്നെ ശ്യാമപ്രസാദിന്റെ അടുത്ത സിനിമ ചിത്രീകരണം തുടങ്ങുന്നതിനാല്‍ ചെറിയ പരിപാടിയായിട്ടാണ് വിവാഹ നിശ്ചയം നടത്തുന്നതെന്നം പറഞ്ഞു.

ശമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ ആന്‍ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍. ശ്യാമപ്രസാദ് സാറിന്റെ സിനിമയ്ക്ക ഒത്തിരി ദിവസം ആവശ്യമുള്ളതിനാലാണ് രഞ്ജിതിന്റെ ലീലയില്‍ അഭിനയിക്കാന്‍ പറ്റാത്തതെന്നും ആന്‍ പറഞ്ഞു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ആന്‍. സിനിമയിലെ സൗഹൃദവും പ്രണയവും പുത്തരിയൊന്നുമല്ല. സിനിമാ പ്രവര്‍ത്തകര്‍ പ്രണയത്തിലാകുമ്പോഴാണ് ഗോസിപ്പുകള്‍ പിറക്കാറുള്ളത്. എന്നാല്‍ ഗോസിപ്പിനു ശേഷം പ്രണയവും വിവാഹവും നടക്കാന്‍ പോകുകയാണ് ഇവരുടെ കാര്യത്തില്‍. ഇരുവരും പരിചയപ്പെട്ട് രണ്ടാഴ്ചയക്കകം വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ വിവാഹത്തിലേക്ക് അവരെ നയിക്കാന്‍ ഉണ്ടായത് ഇല്ലാത്തൊരു പ്രണയണവും കുറെ ഗോസി്പ്പുകളുമാണെന്ന് ഇരുവരും തുറന്നു പറയുന്നു. 

English summary
Actress Ann Augustine and cinematographer Jomon T John will get engaged in a private ceremony in Calicut on February 9. Though, the wedding date has not yet been decided.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam