»   » ഡേറ്റിങിനു സമയമില്ലെന്ന് ആന്‍ ആഗസ്റ്റിന്‍

ഡേറ്റിങിനു സമയമില്ലെന്ന് ആന്‍ ആഗസ്റ്റിന്‍

Posted By:
Subscribe to Filmibeat Malayalam

ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം എന്നു നടക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒമ്പത് കോഴിക്കോട് വെച്ച് വിവാഹനിശ്ചയം നടന്നെങ്കിലും ഇതുവരെ കല്യാണതിയ്യതി ഉറപ്പിച്ചിട്ടില്ല.

തീര്‍ച്ചയായും ജോയും ഞാനും തമ്മിലുള്ള വിവാഹം നടക്കും. വര്‍ഷാവസാനമാകുമ്പോഴേക്കും തിയ്യതി തീരുമാനിക്കും. ഡേറ്റിങിനും കറങ്ങാനും ഞങ്ങള്‍ രണ്ടു പേര്‍ക്കും സമയമില്ല.-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ മനസ്സ് തുറന്നു.

ഇല്ലാത്തൊരു പ്രണയവും ചില ഗോസിപ്പുകളുമാണ് രണ്ടു പേരെയും വിവാഹനിശ്ചയം വരെയെത്തിച്ചത്. പരിചയപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. രണ്ടു പേരുടെ കുടുംബാംഗങ്ങളും ഇതിനെ അംഗീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.

ഡേറ്റിങിന് നേരമില്ല: ആന്‍ ആഗസ്റ്റിന്‍

കല്യാണം വൈകുന്നത് ജോമോന്റെ തിരക്ക് മൂലമാണ്. ഇപ്പോള്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന്റെ ത്രില്ലിലാണ്. സംവിധായകന്‍ ശശികുമാറിന്റെ ബ്രഹ്മന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍

ഡേറ്റിങിന് നേരമില്ല: ആന്‍ ആഗസ്റ്റിന്‍

ശ്യാമപ്രസാദിന്റെ ചിത്രത്തില്‍(ആര്‍ട്ടിസ്റ്റ്) അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുന്നു. എല്‍സമ്മയെ പോലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി.

ഡേറ്റിങിന് നേരമില്ല: ആന്‍ ആഗസ്റ്റിന്‍

വിവാഹത്തിന് തിയ്യതി ഉറപ്പിക്കുന്നതിനാല്‍ ചാടിക്കയറി പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല. അതേ സമയം നല്ല ഓഫറുകള്‍ വന്നാല്‍ പരിഗണിക്കുകയും ചെയ്യും

ഡേറ്റിങിന് നേരമില്ല: ആന്‍ ആഗസ്റ്റിന്‍

ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് ജോമോന്‍. ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, പോപ്പിന്‍സ് എന്നിവയുടെ ക്യാമറ ജോമോനായിരുന്നു.വിനീത് ശ്രീനിവാസന്‍ ചിത്രമായ തിരയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജോമോനായിരിക്കും.

ഡേറ്റിങിന് നേരമില്ല: ആന്‍ ആഗസ്റ്റിന്‍

കുട്ടികള്‍ക്കായി കൊച്ചിയില്‍ ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ തുറക്കുകയാണ് സ്വപ്നം. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

English summary
Jo and I are definitely getting married; and it's happening this year-end, says ann augustine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam