»   » തടിയന്റെ നായികയായി ആന്‍

തടിയന്റെ നായികയായി ആന്‍

Posted By:
Subscribe to Filmibeat Malayalam
Ann
തിയറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ഒരുക്കുന്ന ചിത്രവും വാര്‍ത്തകളില്‍ നിറയുന്നു. ഡാ തടിയാ എന്ന പേരിലൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ശ്രീനാഥ് ഭാസിയും ശേഖറും നായകന്മാര്‍ ആകുന്നു എന്നതായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ ഇവര്‍ക്കൊപ്പം നിവിന്‍ പോളിയും നായക നിരയിലെത്തിയിരിക്കുകയാണ്. ആന്‍ അഗസ്റ്റിനാണു നായികയാകുന്നത്. നിലവില്‍ വി.കെ. പ്രകാശിന്റെ പോപ്പിന്‍സിലാണ് ആന്‍ അഭിനയിക്കുന്നത്. ഓര്‍ഡിനറി നേടിയ അഭൂതപൂര്‍വമായ വിജയം ആനിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തുന്നതിന് സഹായിച്ചിരുന്നു.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 എഫ്‌കെ എന്നീ ചിത്രങ്ങളുടെ തിരക്ക ഥാകൃത്തുക്കളായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍, അഭിലാഷ് എന്നിവര്‍ ചേര്‍ ന്നാണ് ഡാ തടിയന്റെ തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദാണു ഛായാഗ്രാഹകന്‍. ചിത്രീ കരണം ഓഗസ്റ്റില്‍ ആരംഭിക്കും. ആഷിഖിന്റെ ആദ്യ ചിത്രമായ ഡാഡികൂളിനു ശേഷം കൊച്ചിയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്.

English summary
In Ashiq Abu's upcoming movie Da Thadiya', Ann Augustine and Nivin Pauli are doing the lead

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam