»   » തടിയനൊപ്പം ചേരാന്‍ ആന്‍ എത്തി

തടിയനൊപ്പം ചേരാന്‍ ആന്‍ എത്തി

Posted By:
Subscribe to Filmibeat Malayalam
ഡാ തടിയാ എന്ന പേരില്‍ ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ പുരോഗമിക്കുന്നു. ആന്‍ അഗസ്റ്റിന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്‍ മേരി എന്നാണ് ചിത്രത്തില്‍ നടിയുടെ കഥാപാത്രത്തിന്റെ പേര്.

ശേഖറിന്റെ നായികയായാണ് ആന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആനും ശേഖറും അടുത്ത സുഹൃത്തുക്കളാണ്. ഒടുവില്‍ ശേഖറുമായി ആന്‍ പ്രണയത്തിലാവുന്നു. ഒരു തടിയനായ മനുഷ്യന്റെ ജീവിതത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തടിയനായ വ്യക്തിയെ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെങ്കിലും പ്രേമിക്കുമോ എന്ന ചോദ്യത്തിന് അത് ഓരോ വ്യക്തിയേയും ആശ്രയിച്ചിരിക്കുമെന്ന് ആന്‍ പറഞ്ഞു. തടി കൂടിപ്പോയതു കൊണ്ടു മാത്രം ഒരാളെ ഇഷ്ടപ്പെടാതിരിക്കണമെന്നില്ലെന്നും നടി പറയുന്നു.

വികെ പ്രകാശിന്റെ പോപ്പിന്‍സാണ് ആന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ ചിത്രം. ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റായാണ് നടി വേഷമിട്ടിരിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍.

English summary

 The much anticipated Aashiq Abu movie, 'Da Thadiya', will have Ann Augustine in a prominent role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam