»   » ആന്‍ മരിയകലിപ്പ് തീര്‍ക്കാന്‍ തെലുങ്കിലുമെത്തുന്നു !

ആന്‍ മരിയകലിപ്പ് തീര്‍ക്കാന്‍ തെലുങ്കിലുമെത്തുന്നു !

Posted By: pratheeksha
Subscribe to Filmibeat Malayalam

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ്  ആന്‍ മരിയ കലിപ്പിലാണ്. ബേബി സാറ, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ബേബി സാറ അവതരിപ്പിച്ച ആന്‍ മരിയ എന്ന കഥാപാത്രവും സണ്ണി വെയ്‌നിന്റെ ഗിരീഷ് എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ചിത്രമെങ്കിലും മുതിര്‍ന്നവര്‍ക്കും ആന്‍ മരിയയെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ചിത്രം ഉടന്‍ തെലുങ്കിലും പുറത്തിറങ്ങും. ശ്രീ തിരുമല തിരുപ്പതി വെങ്കടേശ്വര ഫിലീംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി സാറതന്നെയാണ് ആന്‍മരിയയായെത്തുന്നതെന്നാണ് സൂചന.

Read more: ഉറങ്ങുമ്പോഴും കത്രീന കൈഫ് സുന്ദരി തന്നെ !! വീഡിയോ കാണൂ...

ann1-04-1472

അതിഥി റോളില്‍ ദുല്‍ക്കറുമെത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. വെങ്കടേശ്വര ഫീലീംസ് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം നടത്തിയ ബിച്ചഗാഡു വന്‍ ഹിറ്റായിരുന്നു. ആന്‍ മരിയയും തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാവ്.

English summary
popular Malayalam comedy entertainer 'Ann Maria Kalippilaanu'. Very soon this film will be released in Telugu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam