»   » സൂപ്പര്‍സ്റ്റാറില്ല, ഏറ്റവും കുറഞ്ഞ ബജറ്റ്, എന്നിട്ടും ആന്‍മരിയയുടെ കളക്ഷന്‍ കണ്ടില്ലേ?

സൂപ്പര്‍സ്റ്റാറില്ല, ഏറ്റവും കുറഞ്ഞ ബജറ്റ്, എന്നിട്ടും ആന്‍മരിയയുടെ കളക്ഷന്‍ കണ്ടില്ലേ?

Posted By: Sanviya
Subscribe to Filmibeat Malayalam

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ചിത്രത്തിന്റെ സിഡി പുറത്തിറങ്ങിയപ്പോഴാണ് ചിത്രം കാണാതെ പോയതിന്റെ നഷ്ടം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസ് രണ്ടാമത്തെ ചിത്രം ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പ്രതീക്ഷിച്ചതു പോലെ, ചിത്രം ആരാധകരെ നിരാശരാക്കിയില്ല. ചിത്രത്തിന് യോജിക്കുന്ന ഏറ്റവും നല്ല നിരൂണങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ മികച്ച പ്രതികരണം മാത്രമല്ല, ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കൂടി നോക്കൂ.. സ്ലൈഡുകളിലൂടെ..

സൂപ്പര്‍സ്റ്റാറില്ല, ഏറ്റവും കുറഞ്ഞ ബജറ്റ്,

കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ഒരു കൊച്ച് ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. മറ്റൊന്ന് ഒരു സൂപ്പര്‍സ്റ്റാറിനെ അല്ല മിഥുന്‍ മാനുവല്‍ ചിത്രത്തിലേക്ക് നായകനായി പരിഗണിച്ചത്. എങ്കില്‍ പോലും പ്രേക്ഷകര്‍ ചിത്രം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

സിനിമയ്ക്ക് ലഭിച്ച പ്രതികരണം

ആദ്യ ദിവസത്തെ മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കൂട്ടാനും സഹായിച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ മാലാഖ വേഷം

ദുല്‍ഖറിന്റെ മാലാഖ വേഷത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. നായകന്‍ സണ്ണി വെയ്ന്‍ കാരണമാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്.

രണ്ട് ദിവസത്തെ കളക്ഷന്‍ അറിയണ്ടേ

ചിത്രത്തിന്റെ രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു. 61 ലക്ഷമാണ് ചിത്രം രണ്ട് ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന്

എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി രണ്ട് ദിവസംകൊണ്ട് ആറ് ലക്ഷം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

ആന്‍മരിയ കലിപ്പിലാണ്

ബേബി സാറയും സണ്ണി വെയ്നുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Ann Maria Kalippilanu 2 Days Kerala Box Office Collections.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam