twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മാറ്റം വേദനയുള്ളതായിരുന്നു, അതിലും സുഖമുണ്ടായിരുന്നു എന്ന് അന്ന ബെന്‍

    |

    കുംബളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അന്ന ബെന്‍. ഇപ്പോഴിതാ ഹെലന്‍ എന്ന ചിത്രത്തിലൂടെ അന്ന തന്റൈ കഴിവ് തെളിയിച്ചിരിയ്ക്കുന്നു. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസ് നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണ് ഹെലന്‍.

    ഹെലനെയും അന്ന ബെന്നിനെയും കുറിച്ച് എല്ലാവരും സംസാരിക്കുമ്പോള്‍, ആ വിജയത്തിന് പിന്നിലെ സുഖമുള്ള വേദനയെ കുറിച്ചോര്‍ക്കുകയാണ് നായിക. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് ഹെലന്‍. അതിലെ ടൈറ്റില്‍ റോള്‍ അന്ന ബെന്നിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. വളരെ പക്വതയോടെയും പാകത്തോടെയും അന്ന ആ വേഷം ഭംഗിയാക്കി.

    helen-annaben-

    <strong>കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 6ന് തുടക്കമാവും! മുഖ്യാതിഥിയായി നടി ശാരദ!</strong> കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 6ന് തുടക്കമാവും! മുഖ്യാതിഥിയായി നടി ശാരദ!

    അത്ര എളുപ്പമായിരുന്നില്ല ഹെലന്‍ എന്ന് അന്ന തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹെലന്‍ വളരെ അധികം ധൈര്യവും സഹനശക്തിയുമുള്ള, ജീവിതത്തോട് പൊരുതുന്ന പെണ്‍കുട്ടിയാണ്. ഹെലന്‍ ആയി മാറാന്‍ ഞാന്‍ സ്വയം ശ്രമിയ്ക്കുകയായിരുന്നു. അതല്‍പം കഷ്ടപാടും വേദനയുമുള്ളതായിരുന്നുവെങ്കിലും സുഖമുള്ളതുമായിരുന്നു. ആ കഷ്ടപാടിനെ മറ്റുള്ളവര്‍ പ്രശംസിക്കുമ്പോള്‍ ലഭിയ്ക്കുന്ന ആദരവ് പ്രത്യേകം വികാരമാണ്- ഹെലന്‍ എഴുതി. മലയാള സിനിമയില്‍ അന്ന ബെന്‍ കാലുറപ്പിച്ചുകഴിഞ്ഞു. ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും അന്ന സെലക്ടീവാണ്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അന്ന ബെന്‍ അഭിനയിക്കുന്നത്.

    Read more about: anna ben helen
    English summary
    Anna Ben: I had to push myself to fit into Helen's shoes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X