For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

  |

  കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. സിനിമയിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രത്തിലൂടെയും അന്ന ബെന്‍ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്.

  ഹെലന്റെ വിജയത്തിന് പിന്നാലെയാണ് അന്നയുടെ മൂന്നാമത്തെ ചിത്രമായ കപ്പേള അടുത്തിടെ പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സിലാണ് അടുത്തിടെ കപ്പേള റിലീസ് ചെയ്തത്. അഭിനേതാവായി ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കപ്പേള.

  അന്ന ബെന്നിനൊപ്പം റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി,തന്‍വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കപ്പേളയില്‍ ജെസി എന്ന കഥാപാത്രമായി എത്തിയ അന്നയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നാട്ടിന്‍പുറത്തുകാരിയായ ജെസിയുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ജെസി ഒരു ഓട്ടോ ഡ്രൈവറുമായി പ്രണയിലാവുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

  സംവിധാന മികവുകൊണ്ടും താരങ്ങളുടെ പ്രകടനംകൊണ്ടുമാണ് കപ്പേള ശ്രദ്ധേയമായത്. കൂടാതെ സിനിമയില്‍ പ്രവര്‍ത്തിച്ച ഓരോ അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു. കപ്പേളയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അന്ന ബെന്നിന്റെതായി വന്ന ഒരു അഭിമുഖം ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ ലക്ഷ്മിയായി അഭിനയിച്ച ആര്‍ജെ നില്‍ജയാണ് അന്നയുമായി സംസാരിച്ചത്. കപ്പേളയ്ക്ക് വന്ന ട്രോളുകളെക്കുറിച്ച് പറഞ്ഞാണ് ഇരുവരും തുടങ്ങിയത്.

  എന്നെ ഒന്നും കടല് കാണിക്കാമോ എന്ന് നില്‍ജ ചോദിച്ചപ്പോള്‍ നാറ്റിക്കല്ലേ എന്നായിരുന്നു അന്നയുടെ മറുപടി. പിന്നാലെ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുളളവര്‍ അയച്ച കപ്പേള ട്രോളുകളെക്കുറിച്ചും അന്ന പറഞ്ഞു. താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ എളുപ്പത്തില്‍ കണ്ക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രം കുമ്പളങ്ങിയിലെ ബേബി മോളാണെന്നും നടി പറയുന്നു. കപ്പേളയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷമുണ്ടെന്നും ഇത്രയും അഭിനന്ദനങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  റഹ്മാന്‍ സാറുടെ റിവ്യൂ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയാണ് എനിക്ക് അദ്ദേഹത്തിന്റെ പോസ്റ്റ് കാണിച്ചുതന്നത്. പിന്നെ അനുരാഗ് കശ്യപിന്‌റെ റിവ്യവും കണ്ടു. കൂടാതെ ഇന്‍ഡസ്ട്രിയിലുളള പലരും സിനിമ കണ്ട് എനിക്ക് മെസേജ് അയച്ചിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഇതൊക്കെ മുസ്തഫ ഇക്കയോടും പറഞ്ഞപ്പോ അദ്ദേഹത്തിനും സന്തോഷം.

  ജെസിയുടെ നിഷ്‌കളങ്കത കൊണ്ടാണ് ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും അന്ന ബെന്‍ പറഞ്ഞു. നമ്മുടെ നഗരജീവിതത്തില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന ഒരു കഥാപാത്രമാണ് ജെസി. കൂടുതലായും ജെസിയുടെ നിഷ്‌കളങ്കതയാണ് എന്നെ ആ കഥാപാത്രത്തിലേക്ക് അടുപ്പിച്ചത്. ശരിക്കും നന്മയുളള ഒരു കഥാപാത്രമാണ് അത്.

  പണി ശരിക്കും പാളിയെന്ന് പേളി! നീരജ് മാധവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി! വൈറല്‍ വീഡിയോ

  കപ്പേളയിലെ ക്ലൈമാക്‌സ് രംഗത്തേക്കുറിച്ചും ഇരുവരും സംസാരിച്ചു. ക്ലൈമാക്‌സിലെ റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചുവെന്ന് അന്ന പറയുന്നു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് ആ രംഗത്തക്കുറിച്ച് ഞാനും റോഷനും സംസാരിച്ചിരുന്നു. എടീ ഞാന്‍ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷന്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് ഒകെയായ ശേഷമാണ് ആ സീനെടുത്തത്‌. എന്നാല്‍ രണ്ട് തവണ തുടര്‍ച്ചയായി അടികൊണ്ടപ്പോള്‍ വേദനിച്ചിരുന്നു. അവനെ ഇനി കാണുമ്പോള്‍ തിരിച്ചുകൊടുക്കണം, അന്ന തമാശരൂപേണ പറഞ്ഞു.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  കപ്പേളയിലെ ഭാസിയും റോഷനും തമ്മിലുളള രംഗത്തെക്കുറിച്ചു അന്ന പറഞ്ഞു. അവര്‍ രണ്ടും ശരിക്കും തല്ലുകൂടുകയായിരുന്നുവെന്നും രണ്ട് പേര്‍ക്കും നന്നായി വേദനിച്ചുവെന്നും അന്ന പറഞ്ഞു. എല്ലാം റിയലായി ചെയ്തതുകൊണ്ട് തന്നെ സിനിമ കാണുമ്പോള്‍ അതെല്ലാം നന്നായി വന്നിട്ടുണ്ട്. അന്ന ബെന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

  Read more about: anna ben
  English summary
  anna ben talks about kappela movie with rj nilja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X