»   » വെളിപാടിന്റെ പുസ്തകത്തിന് ശേഷം മോഹന്‍ലാലിന്റെ നായിക അഭിനയിക്കുന്ന ചിത്രം!!

വെളിപാടിന്റെ പുസ്തകത്തിന് ശേഷം മോഹന്‍ലാലിന്റെ നായിക അഭിനയിക്കുന്ന ചിത്രം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അന്ന രേഷ്മ രാജന്‍. നടിയുടെ ആദ്യ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ രേഷ്മ അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രത്തിന് കേരളക്കര മുഴുവന്‍ ഫാന്‍സാണ്.

അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷമാണ് നടി മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസത്കത്തില്‍ അഭിനയിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ തന്നെയുണ്ടാകും.

annareshmarajananddhyansreenivasanmovie

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതോടെ നടി അന്ന പുതിയ ചിത്രത്തിലേക്ക് കടക്കും. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലാണ് അന്ന രാജേഷ് നായിക വേഷം അവതരിപ്പിക്കുന്നത്. സച്ചിന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സച്ചിന്‍ ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നാണ് അറിയുന്നത്. ക്രിക്കറ്റ് പശ്ചത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായാണ് അറിയുന്നത്. അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
After Velipadinte Pusthakam, Anna Reshma Rajan To Team Up With Dhyan Sreenivasan In Her Next Movie!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam