»   » മോസ് ആന്‍ ക്യാറ്റ് ലൊക്കേഷനില്‍ വെച്ച് ദിലീപുമായി ഉടക്കി, പ്രതികാരമായി തന്‍റെ അവസരം മുടക്കി

മോസ് ആന്‍ ക്യാറ്റ് ലൊക്കേഷനില്‍ വെച്ച് ദിലീപുമായി ഉടക്കി, പ്രതികാരമായി തന്‍റെ അവസരം മുടക്കി

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെയാണ് നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളുമായി സംവിധായകരും താരങ്ങളും അടക്കം രംഗത്തു വന്നത്. സിനിമയിലെ അവസരം ഇല്ലാതാക്കിയെന്നും കള്ളക്കേസില്‍ കുടുക്കിയെന്നുമുള്ള വെളിപ്പെടുത്തല്‍ ചിലര്‍ നേരത്തെ നടത്തിയിരുന്നു. ഇത്തവണ അനൂപ് ചന്ദ്രനാണ് ദിലീപിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം തീര്‍ത്ത് അവര്‍ വരുന്നു 'അവള്‍ക്കൊപ്പം'

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ അനൂപ് ചന്ദ്രന്‍ | Filmibeat Malayalam

നാല്‍പത്തിയേഴോളം ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന് അനൂപ് ചന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അഡ്വാന്‍സ് തുക കൈപ്പറ്റിയതിനു ശേഷം ചിത്രങ്ങളില്‍ നിന്നും തന്നെ പുറത്താക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന് വ്യക്തമായതെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.

ദിലീപിന്റെ പ്രതികാര നടപടി

മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചുവെന്നാരോപിച്ചാണ് ദിലീപ് തനിക്കെതിരെ നീങ്ങിയതെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു. മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയതാണ് ദിലീപ്.

മോസ് ആന്‍ഡ് ക്യാറ്റ് ലൊക്കേഷനില്‍ വെച്ച് സംഭവിച്ചത്

ദിലീപ് നായകനായി എത്തിയ മോസ് ആന്‍ഡ് ക്യാറ്റ് സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. നീ മിമിക്രിക്കാര്‍ക്കെതിരെ സംസാരിക്കാറായോ എന്നായിരുന്നു ദിലീപ് ചോദിച്ചതെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.

താന്‍ നല്‍കിയ മറുപടി

നാടക രംഗത്തു നിന്ന വന്നതായതു കൊണ്ട് നാടകത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചും താന്‍ സംസാരിക്കുമെന്നും ഇക്കാര്യത്തില്‍ നിങ്ങളാരും എന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്നുമാണ് താന്‍ മറുപടി നല്‍കിയതെന്നും അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.

സിനിമകളില്‍ നിന്നും ഒഴിവാക്കി

ഈ സംഭവത്തിന് ശേഷം നിരവധി സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു. 47 ഓളം ചിത്രങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒഴിവാക്കിയതെന്നും അനൂപ് പറയുന്നു.

അന്വേഷണത്തില്‍ അറിഞ്ഞത്

അഡ്വാന്‍സ് കൈപ്പറ്റിയിരുന്ന ചിത്രങ്ങളില്‍ നിന്നു വരെ തന്നെ മാറ്റുന്ന സംഭവം ഉണ്ടായപ്പോഴാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചത്. അപ്പോഴാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന് മനസ്സിലായത്.

ദിലീപിന് പങ്കുണ്ടോയെന്നറിയില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടോയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ല. തനിക്കെതിരെ ദിലീപ് സ്വീകരിച്ച പ്രതികാര നടപടിയെക്കുറിച്ച് പറയാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു അനൂപ് വ്യക്തമാക്കിയത്.

English summary
Dileep cost me many a film opportunity: Anoop Chandran to Special Investigation Team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam