»   » അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ചേര്‍ത്തലക്കാരാനോട് അനൂപ് ചന്ദ്രന്‍ എന്ന നടനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്കാര്‍ക്കും അത്ര പരിചയമുണ്ടാവണമെന്നില്ല. എന്നാല്‍ അനൂപ് ചന്ദ്രന്‍ എന്ന നാടക നടനെ കുറിച്ച് ചോദിച്ചാല്‍ അറിയാം. സിനിമ വിട്ടാല്‍ കൃഷയിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പെണ്ണുകിട്ടാത്തതുകൊണ്ടൊന്നുമല്ല, വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ അനൂപിന് ചില സങ്കല്‍പങ്ങളൊക്കെയുണ്ട്.

ഷൂട്ടിങില്ലാത്ത ദിവസം പകലന്തിയോളം കൃഷിയാണ്. കൃഷിയൊരു ജോലിയായിട്ടല്ല, ആത്മസംതൃപ്തിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് അനൂപ് പറയുന്നു. അതുകൊണ്ട് ഷൂട്ടിങ് ഇല്ലെങ്കില്‍ പരമാവധി സമയവും പാടത്തു തന്നെയാവും. കുഞ്ഞു ജനിച്ചു വീഴുമ്പോഴേ സ്‌കൂളിലെ അഡ്മിഷനെക്കുറിച്ച് ചിന്തിക്കുന്ന അച്ഛനമ്മമാരെപ്പോലെയാണ് മാര്‍ക്കറ്റ് ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നവര്‍. എന്റെ ലക്ഷ്യം മാര്‍ക്കറ്റല്ല, കൃഷി ചെയ്തു കിട്ടുന്നതൊന്നും വില്‍ക്കാറുമില്ല, വേണ്ടതെടുത്ത് ബാക്കി നാട്ടുകാര്‍ക്ക് കൊടുക്കും- അനൂപ് ചന്ദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്‌റിയ നസീമിന്റെ ഒരു ചോദ്യം പ്രതീക്ഷിക്കാം 'ഇതും കല്യാണവും തമ്മിലെന്താണ് ബന്ധം?'. ബന്ധമുണ്ട്. തന്റെ വിവാഹ സങ്കല്‍പത്തെ കുറിച്ച് അനൂപ് ചന്ദ്രന്‍ പറയുന്നത് തുടര്‍ന്ന് വായിക്കൂ...

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

കൃഷിയയെും വിവാഹത്തെയും കുറിച്ചൊക്കെ അനൂപിന് നല്ല ധാരണയുണ്ട്. ഇത്രയൊക്കെ അറിഞ്ഞിട്ടും ഇവനെന്താ കല്യാണം കഴിക്കാത്തതെന്നല്ലേ ഇപ്പോള്‍ ആലോചിച്ചത് ? കളരി പഠിച്ചവരെല്ലാം നാട്ടുകാരെ തല്ലാറില്ലല്ലോ എന്നാണ് അപ്പോള്‍ അനൂപിന്റെ തന്നെ മറുചോദ്യം

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

സീരിയലിനു പുറകെ പോകാത്ത, സ്വന്തം കാര്യത്തിനപ്പുറം സമൂഹത്തിനും വില കൊടുക്കുന്ന, കാമ്പുളള ചിന്തകളുളള ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലത്രെ. അങ്ങനെ ഒരാളെ കിട്ടിയാല്‍ അപ്പോള്‍ മാംഗല്യം.

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

വിവാഹം ഒരു ആക്‌സിഡന്റ് ആണെന്നാണ് അനൂപിന്റെ പക്ഷം. അത് വരുമ്പോള്‍ അനുഭവിക്കുക. അത്രേ ഉളളൂ. കോളജിലൊക്കെ പഠിക്കുമ്പോള്‍ ആരാധന തോന്നിയ പെണ്‍കുട്ടിയുണ്ടായിരുന്നു. ഏറ്റെടുത്താല്‍ മണ്ണിരയോ ചീവീടോ തിന്നാന്‍ കൊടുത്താല്‍ പോരല്ലോ. അതുകൊണ്ട് മുന്നോട്ടു പോയില്ല- അനൂപ് പറഞ്ഞു

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

അമ്മ ആള് ഒരു സംഭവം തന്നെയാ നാടകം പഠിക്കാനും സിനിമാക്കാരനാവാനുമുളള സ്വാതന്ത്ര്യം അമ്മ എനിക്കു തന്നു. നന്നായി വായിക്കും അമ്മ. മധ്യവയസ്സില്‍, എല്ലാത്തിനോടും പൊരുത്തപ്പെട്ടിരിക്കുന്ന സമയത്തുണ്ടായ മകനാണ് ഞാന്‍. അമ്മയോട് കൂടുതല്‍ അടുപ്പമുളള മക്കള്‍ക്ക് ആത്മീയ ഉയര്‍ച്ചയും മൂല്യവളര്‍ച്ചയുമുണ്ടാകും. എങ്കിലും ജീവിതത്തില്‍ ഉയര്‍ച്ച കുറവാകുമെന്നു പറായാറുണ്ട്. അമ്മ ദേഷ്യപ്പെട്ടാല്‍ ഞാനത്ര കാര്യമാക്കാറില്ല, പക്ഷേ, സങ്കടപ്പെട്ടാല്‍ നമ്മുടെ കണ്‍ട്രോളു പോകും. കാരണം, അമ്മ അങ്ങനെ അനാവശ്യമായി സെന്റിയടിക്കുന്ന ആളേ അല്ല.

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

മുറുക്കുന്നതും മദ്യപിക്കുന്നതും അമ്മയ്ക്കിഷ്ടമല്ല. മുറുക്കിക്കൊണ്ട് അമ്മയുടെ മുമ്പില്‍ ചെന്നാല്‍ കൊന്നതു തന്നെ. ഇത്രയൊക്കെയായാലും ആള്‍ക്ക് കുറച്ച് സീരിയല്‍ ഭ്രമമുണ്ട്. അതങ്ങ് അവസാനിപ്പിച്ചില്ലെങ്കില്‍ ഞാന്‍ വീണ്ടും കളളുകുടി തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണി പ്പോള്‍. അമ്മയെക്കാണാതെ പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ എനിക്കു പറ്റില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ട ടീം, കഥാപാത്രം, വീട്ടിലേക്ക് ഓടിയെത്താവുന്ന ലൊക്കേഷന്‍ ഇതൊക്കെ നോക്കിയേ സിനിമ തിരഞ്ഞെടുക്കാറുളളൂ.

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

ആരോടും ഒന്നിനോടും അങ്ങനെ ഇഷ്ടമോ വെറുപ്പോ ഇല്ലെനിക്ക്. ചപ്പുചവറുകള്‍ മാറ്റി ക്ലീന്‍ ആക്കിയ പാടമാണെന്റെ മനസ്സ് എന്നു തോന്നാറുണ്ട്. സിനിമയിലോ കൃഷിയിലോ നാടകത്തിലോ എവിടെയായാലും മൂല്യമുളള ബന്ധങ്ങളേ എനിക്കുളളൂ. ഒരിക്കലും പണത്തിനു പുറകേ പോവാറുമില്ല.

അനൂപ് ചന്ദ്രനെന്താ വിവാഹം കഴിക്കാത്തത്?; വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് നടന്‍ പറയുന്നു

കൊച്ചിയില്‍ നല്ലൊരു ഫ്‌ളാറ്റും കാറും സുന്ദരിയായ ഭാര്യയുമൊക്കെയായിട്ടാണ് ജീവിക്കുന്നതെങ്കില്‍ ഒരിക്കലും നല്ല ഹ്യൂമര്‍ ചെയ്യാന്‍ എനിക്ക് പറ്റില്ലായിരുന്നു. പട്ടിണിയില്‍ നിന്നും വേദനയില്‍ നിന്നുമേ നല്ല ഹ്യൂമര്‍ ഉണ്ടാകൂ- അനൂപ് ചന്ദ്രന്‍ പറഞ്ഞു

English summary
Anoop Chandran telling about his marriage imagination

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam