»   » കിങ്ഫിഷറില്‍ അനൂപ് തിരക്കഥാകൃത്ത്

കിങ്ഫിഷറില്‍ അനൂപ് തിരക്കഥാകൃത്ത്

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്‍ നായനാവുകയും തിരക്കഥയെഴുതുകയുമെല്ലാം ചെയ്യുന്ന ചിത്രങ്ങള്‍ പലതും നിലംതൊടാതെ പൊട്ടുകയാണെങ്കിലും താരത്തിന് പുതിയ ചിത്രങ്ങള്‍ക്ക് കുറവില്ല. അജി ജോണിന്റെ പുതിയ ചിത്രമായ കിങ്ഫിഷിറിലും അനൂപ് തന്നെയാണ് നായകന്‍. നമുക്കു പാര്‍ക്കാന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ അജി ജോണ്‍ ചിത്രങ്ങളിലും അനുപ് തന്നെയായിരുന്നു നായകനായി അഭിനയിച്ചത്.

കിങ്ഫിഷറില്‍ അനൂപ് ഒരു തിരക്കഥാകൃത്തിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ അഭിനയിച്ച എല്ലാ താരങ്ങളും ഈ ചിത്രത്തിലുമുണ്ടാകുമെന്നും എന്നാല്‍ ചിത്രം വളരെ വ്യത്യസ്തമായിരിക്കുമെന്നും അജി ജോണ്‍ പറഞ്ഞു. ജൂണ്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങനാണ് പദ്ധതിയെന്ന് സംവിധായകന്‍ അറിയിച്ചു.

Anoop Menon

പല ചിത്രങ്ങളുടെയും പ്രകടനത്തിന്റെ പേരിലും തിരക്കഥയുടെ പേരിലുമെല്ലാം അനൂപ് മേനോന്‍ പലഭാഗങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ കാലിഫോര്‍ണിയ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രമായിരുന്നുവെങ്കിലും വളരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമാകുമോ കിങ്ഫിഷര്‍ എന്ന് കാത്തിരുന്ന് കാണാം.

English summary
Actor Anoop Menon to act as a script writer in Aji John's new movie Kingfisher

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam