»   » മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടും: അനൂപ് മേനോന്‍

മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടും: അനൂപ് മേനോന്‍

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരും അനൂപ് മേനോനും ഒന്നിയ്ക്കുന്ന പുതിയ ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ദിപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്ത ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും വേഷമിടുന്നത്. നേരത്തെ ജി മാര്‍ത്താണ്ഡന്റെ പാവാടയില്‍ അനൂപ് മേനോന്റെ കാമുകിയായി ഒരു അതിഥി വേഷത്തില്‍ മഞ്ജു എത്തിയിരുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് അത്‌ലറ്റിക്‌സ് തമ്മിലുള്ള ആത്മബന്ധമാണ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ അടിസ്ഥാന കഥ. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

 manju-anoop

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള അഭിനായനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അനൂപ് മേനോന്‍ പങ്കുവച്ചു. ഇപ്പോഴും ചുറുചുറുപ്പോടെയാണ് മഞ്ജു അഭിനയിക്കുന്നതെന്നും ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ വളരെ നാച്വറലാണെന്നും അനൂപ് പറയുന്നു. മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടുമെന്ന് നടന്‍ പറഞ്ഞു.

ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ ദിപു കരുണാകരനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നാണ് അനൂപ് മേനോനെ സംബന്ധിച്ച് കരിങ്കുന്നം സിക്‌സസിന്റെ മറ്റൊരു പ്രത്യേകത. ഏറെ നാളായി ഒരുമിച്ചൊരു പ്രൊജക്ട് ചെയ്യാന്‍ തങ്ങള്‍ ആലോചിയ്ക്കുകയായിരുന്നു എന്നും ഇപ്പോഴാണ് അത് സംഭവിച്ചത് എന്നും അനൂപ് പറയുന്നു.

English summary
In Deepu Karunakaran's Karimkunnam Sixes, Anoop Menon shares screen with Manju Warrier in a full-length role. They are cast as a couple in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam