»   »  ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പാപ്പരാസികള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച ഗോസിപ്പുകളിലൊന്നായിരുന്നു ഭാവനയും അനൂപ് മേനോനും പ്രണയത്തിലാണെന്ന്. ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ഇരുവരും എത്ര നിഷേധിച്ചിട്ടും വാര്‍ത്ത അങ്ങനെ പരന്നുകൊണ്ടിരുന്നു. ഒടുവില്‍ അനൂപ് മേനോന്‍ വിവാഹം കഴിച്ചതോടെയാണ് ആ ഗോസിപ്പ് നിന്നത്.

ഇനി ഭാവനയും അനൂപ് മേനോനും ഒന്നിച്ച് അഭിനയിച്ചാല്‍ ആരും ഗോസിപ്പും കൊണ്ട് വരില്ലല്ലോ. ഇതാ ഭാവനയും അനൂപും വീണ്ടും ഒന്നിയ്ക്കുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നത്.

ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. മേജര്‍ കേശവ് എന്ന കഥാപാത്രമായിട്ടാണ് അനൂപ് എത്തുന്നത്. അത്തര്‍ വില്‍ക്കുന്ന ഷഹീന എന്ന കഥാപാത്രമായി ഭാവനയും എത്തുന്നു. ബാലതാരങ്ങളായ സനൂപും സിദ്ധാര്‍ത്ഥും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

ട്രിവാന്‍ട്രം ലോഡ്ജ്, ആഗ്രി ബേബീസ് ഇന്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഭാവനയും അനൂപ് മേനോനും ഒന്നിച്ചഭിനയിച്ചത്. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു.

ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

ട്രിവാന്‍ട്രം ലോഡ്ജില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മുതല്‍ ഗോസിപ്പുകള്‍ പിറന്നിരുന്നു. എന്നാല്‍ ആഗ്രി ബേബീസിന്റെ സമയത്ത് ഇരുവരും പ്രണയിച്ച് മുംബൈയിലേക്ക് ഒളിച്ചോടി എന്ന് വരെ കഥകള്‍ പരന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സിനിമയുടെ കഥയായിരുന്നു.

ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു, ഇനി ഗോസിപ്പുണ്ടാവില്ലല്ലോ....

തങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഭാവനയും അനൂപ് മേനോനും പറഞ്ഞു. എന്നിട്ടും പാപ്പരസികള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഗോസിപ്പുകള്‍ക്ക് അവസാനമുണ്ടായത്

English summary
Anoop Menon, Bhavana to team up again for Kalavoor Ravikumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam