»   » അനൂപ് മേനോന്റെ കാല് ഇപ്പോഴും മേലോട്ട്

അനൂപ് മേനോന്റെ കാല് ഇപ്പോഴും മേലോട്ട്

Posted By:
Subscribe to Filmibeat Malayalam
Anoop Menon
അരീം തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നേം പട്ടി മുന്നോട്ട് എന്നു പറയുന്നതുപോലെയാണ് അനൂപ് മേനോന്റെ കാര്യം. അനൂപ് തിരക്കഥയെഴുതിയ നായകനായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫിസില്‍ തകര്‍ന്നിട്ടും അനൂപിന്റെ സംസാരത്തില്‍ ന്യായീകരണത്തിന് ഒരു കുറവുമില്ല.

പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ ആദ്യ വാരത്തോടെ തന്നെ തിയറ്ററില്‍ നിന്നു മാറിയെങ്കിലും നിര്‍മാതാവിന് വന്‍ ലാഭമുണ്ടാക്കിയെന്നാണ് അനൂപ് അവകാശപ്പെടുന്നത്. സാറ്റലൈറ്റ് റൈറ്റിലൂടെയാണ് മിക്ക ചിത്രങ്ങളും രക്ഷപ്പെടുപോകുന്നത്. അങ്ങനെ രക്ഷപ്പെട്ട ചിത്രങ്ങളൊക്കെ നല്ല ചിത്രമാണെന്ന് ആരെങ്കിലും അംഗീകരിക്കുമോ. ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ ജയസൂര്യ ഉള്ളതുകൊണ്ട് സാറ്റലൈറ്റ് റൈറ്റ് കിട്ടിയിരിക്കും. പക്ഷേ തിയറ്ററില്‍ കൂക്കിവിളി മാത്രമേ ലഭിച്ചുള്ളൂ.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നാണ് അനൂപ് പറയുന്നത്. ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളും സെമന്‍ (ബീജം) എന്നൊക്കെ പച്ചയ്ക്കു പറയുന്നുണ്ട്. പിന്നെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

സെക്‌സിനെ മൂടിവയ്‌ക്കേണ്ടതില്ല എന്നാണ് അനൂപിന്റെ നിലപാട്. തന്റെ എഴുത്തിനെ ന്യായീകരിക്കാന്‍ അനൂപ് എ്‌പ്പോഴും കൂട്ടുപിടിക്കുന്നത് പത്മരാജനെയാണ്. തൂവാനത്തുമ്പികള്‍ വന്ന സമയത്ത്് വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ കഌസിക് സിനിമയായി അംഗീകരിക്കുന്നു എന്നാണ് അനൂപ് പറയുന്നത്. പത്മരാജന്‍ എവിടെ, അനൂപ് എവിടെ? മൂന്നാംകിട ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയും തൂവാനത്തുമ്പികളും താരതര്യം ചെയ്യുന്നതുതന്നെ വലിയൊരു പാപമാണ്. സ്വന്തം സൃഷ്ടിയെല്ലാം ഉദാത്തമാണെന്നു വിശ്വസിക്കുന്ന തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടൊന്നും കാര്യമില്ല. തിയറ്ററില്‍ രണ്ടു ചിത്രങ്ങള്‍ കൂടി പൊട്ടുമ്പോള്‍ പൂര്‍ണമായും കാര്യം പിടികിട്ടും.

English summary
Hotel California is a Malayalam movie written by Anoop Menon and features Jayasurya, Honey Rose, Maria Roy and Aparna Nair in lead roles. Its flop in box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam