»   » പട്ടം പോലെ പറക്കാന്‍ ദുല്‍ഖറും അനൂപും

പട്ടം പോലെ പറക്കാന്‍ ദുല്‍ഖറും അനൂപും

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്‍ ക്യാമ്പിലേക്ക് ദുല്‍ഖറും എത്തുന്നു. പട്ടം പോലെ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നത്.ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അനൂപ് മേനോനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ തിരക്കഥയൊരുക്കുന്നത് ഗിരീഷ് കുമാറാണെന്ന് അനൂപ് വ്യക്തമാക്കി കഴിഞ്ഞു.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി ക്യാമറചലിപ്പിച്ച അഴകപ്പന്റെ ആദ്യസംവിധാനസംരംഭമായിരിക്കും പട്ടം പോലെ... എന്ന ചിത്രം.

അതേസമയം, ജയസൂര്യയ്ക്കല്ലാതെ അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നൊരു ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കുറച്ചുകൂടി നീളും. അനൂപിന്റെ തിരക്കഥയെഴുതിയ ചിത്രങ്ങള്‍ക്ക് വമ്പന്‍ സാറ്റലൈറ്റ് റേറ്റാണ് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ വളരെ സെലക്ടീവായി മാത്രം തിരക്കഥയെഴുതിയാല്‍ മതിയെന്നാണ് അനൂപിന്റെ തീരുമാനമത്രേ.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് വേണ്ടിയും അനൂപ് തിരക്കഥ എഴുതുന്നുണ്ടെന്നാണ് അറിയുന്നത്. '1983' എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് കിരീടം ചൂടിയ വര്‍ഷമാണ് 1983. ഈ സിനിമയുടെ പശ്ചാത്തലവും ക്രിക്കറ്റ് തന്നെ. ഒരു ക്രിക്കറ്റ് പരിശീലകനായി അനൂപ് മേനോനും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Anoop Menon's first script without Jayasurya might have to wait a little longer, especially with the duo persisting on building the successful combination

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam