സംവിധാനത്തിനില്ല, മറുപടി പറഞ്ഞ് മടുത്തു; അനൂപ്

എന്നാല്‍ ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ അനൂപ് തന്നെ നിഷേധിക്കുകയാണ്. നടനും തിരക്കഥാകൃത്തും ഗാനരചയ്താവുമെല്ലാമാണ് അനുപ്. എന്നാല്‍ ഇതുവരെ സംവിധാനത്തിലേക്ക് തിരിയാന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. തന്നെ സംബന്ധിച്ച് പരക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി പറഞ്ഞ് മടുത്തെന്നാണ് അനൂപ് പറയുന്നത്.
മമ്മൂട്ടി നായകനാകുന്ന ചിത്രം താന്‍ സംവിധാനം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും അവാസ്തവമാണ്. തിരക്കഥാകൃത്തായും നടനായും ഇപ്പോള്‍ ജീവിതം പൂര്‍ണമായും ആസ്വദിക്കുകയാണ് ഞാന്‍- അനൂപ് പറയുന്നു.
ഇപ്പോള്‍ സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേബീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനൂപ്. ഭാവനയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











