»   » അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും

അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
David-Goliath
ബൈബിള്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ ശക്തരുടെയും ദുര്‍ബ്ബലരുടെയും കഥപറയാന്‍ ഇവര്‍ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്നു. അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകള്‍്കു ശേഷം രാജീവ് നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡേവിഡ് ആന്റ് ഗോലിയാത്ത്. ഡേവിഡായി ജയസൂര്യയും ഗോലിയാത്തായി അനൂപ് മേനോനും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ ട്രിവാല്‍ഡ്രം ലോഡ്ജ് എന്നി സിനിമകളില്‍ ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. അനുമോള്‍ സൗമ്യ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍.

ആനുകാലിക പ്രസക്തിയോടെയാകും ചിത്രം അവതരിപ്പിക്കുന്നത.് രണ്ടു വ്യക്തികളുടെ ജീവിതം നാട്ടുമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ നന്മ തിന്മകളെ വിചാരണ ചെയ്തു കൊള്ളുകയാണ് ഈ ചിത്രത്തില്‍. വാഗമണ്ണിലും എറണാകുളത്തുമായാണ് ഡേവിഡ് ആന്റ് ഗോലിയാത്ത് ചിത്രീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 14ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ തിരകഥ അനൂപ് മേനോന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. രതീഷ് വേഗയാണ് സംഗീത സംവിധാനം. ഛായ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറ ജിത്തു ദാമോദറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അനൂപ് മേനോന്‍ തിരകഥകള്‍ക്ക് മലയാളത്തില്‍ പ്രിയമേറുന്ന ഈ സാഹചര്യത്തില്‍ ഡേവിഡ് ആന്റ് ഗോലിയാത്തും തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
Jayasoorya's first official release of the year will be 'david and goliath' by rajeev nath. all set to hit the theatres by february 14, the film features his close buddy anoop menon, who has also written the movie script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam