»   » അനൂപിന്റെ നായികയായി മീര ജാസ്മിന്‍

അനൂപിന്റെ നായികയായി മീര ജാസ്മിന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ് നടി മീരാ ജാസ്മിന്‍. നേരത്തേ പുറത്തിറങ്ങിയ സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ മീര അഭിനയിച്ചിരുന്നു, പക്ഷേ ചിത്രം പ്രതീക്ഷിച്ചപോലൊരു തരംഗമായില്ല. പക്ഷേ മീരയ്ക്ക് രണ്ടാംവരവില്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഇപ്പോള്‍ അനൂപ് മേനോന്‍ നായകനാകുന്ന വികെ പ്രകാശ് ചിത്രത്തിലും മീരയെയാണ് നായികയാക്കിയിരിക്കുന്നത്. അനൂപും മീരയും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. മിഴിനീര്‍ത്തുള്ളികള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

എസ്ആര്‍ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് മോഹന്‍കുമാറാണ്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മിഴിനീര്‍ത്തുള്ളില്‍ കൂടാതെ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന സാമുവലിന്റെ മക്കള്‍, ഷാജിയെമ്മിന്റെ മിസ് ലേഖ തരൂര്‍ കാണുന്നത് എന്നിവയാണ് മീരയുടേതായി ഇറങ്ങാന്‍ പോകുന്ന മറ്റ് ചിത്രങ്ങള്‍.

തമിഴിലും തെലുങ്കിലും മീരയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. വിടിവി ഗണേഷ്, സന്താനം എന്നിവര്‍ക്കൊപ്പമുള്ള ഇങ്ക എന്ന സൊല്ലത് എന്ന തമിഴ് ചിത്രത്തിലും മീരയാണ് നായിക. തെലുങ്കിലാണെങ്കില്‍ ബെബുലി, ജയ് ഭവാനി, മോക്ഷ എന്നീ ചിത്രങ്ങളാണ് മീരയുടേതായി പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.

രണ്ടാം വരവിലും മീരയ്ക്ക് പിന്നാലെ വിവാദങ്ങളുണ്ടായിരുന്നു. കൃത്യനിഷ്ഠയില്ലായ്മയും മദ്യപാനവുമെല്ലാം കാരണം മീര നിര്‍മ്മാതാക്കളെയും സംവിധായകരെയും വലയ്ക്കുന്നുവെന്നായിരുന്നു മിക്ക റിപ്പോര്‍ട്ടുകളും. മലയാളത്തിലെ മുതിര്‍ന്ന ചില താരങ്ങള്‍ ഇക്കാര്യത്തില്‍ മീരയെ ശാസിച്ചുവെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. മാരന്‍ഡലിന്‍ വിദ്വാന്‍ യു രാജേഷുമായുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് മീര കുറേനാളായി സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. പിന്നീടാണ് സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാനിലൂടെ തിരിച്ചുവരവ് നടത്തിയത്.

എന്തെല്ലാം പ്രശ്‌നങ്ങളും വിവാദങ്ങളുമുണ്ടെങ്കിലും മീര മികച്ച അഭിനേത്രിയാണെന്നകാര്യത്തല്‍ ചലച്ചിത്രലോകത്ത് മറ്റൊരു അഭിപ്രായമില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരവില്‍ വിവാദങ്ങള്‍ അകറ്റിനിര്‍ത്തിയാല്‍ തെന്നിന്ത്യയില്‍ തിരക്കേറിയ നടിയാകാന്‍ മീരയ്ക്ക് അധികം സമയമെടുക്കേണ്ടിവരില്ല.

English summary
Anoop Menon and Meera Jasmine play the lead roles together for the first time in VK Prakash's Mazhaneerthullikal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam