സിനിമയുടെ തിരക്കുകള്‍ക്കെല്ലാം അല്പം വിട. അനൂപ് മേനോന്‍ അല്പം പ്രധാനപ്പെട്ട ഒരു യാത്രയിലാണ്. യാത്ര എന്തിനാണെന്നോ എങ്ങോട്ടാണെന്നോ ചോദിക്കരുത്. ഒന്നും പ്ലാന്‍ ചെയ്യാതെയാണ് ഈ യാത്ര. അതെന്തു യാത്ര എന്നാവും.
ആംഗ്രീ ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു അവധിയെടുക്കുമെന്നും ഒരു യാത്രപോകുമെന്നും അനൂപ് നേരത്തേ പറഞ്ഞു വച്ചിട്ടുള്ളതാണ്. താരം ഇപ്പോള്‍ ആ യത്രയിലാണ്. തന്റെ ഒദ്യോഗിക ഫേസ്ബുക്കിലൂടെയാണ് യാത്രയെ കുറിച്ച് പറഞ്ഞത്. ഒപ്പം യാത്രയില്‍ എടുത്തിട്ടുള്ള ചില ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പ്ലാനും ഇല്ലാതെ ഒരു യാത്ര. കൊച്ചിയില്‍ നിന്ന് തുടങ്ങി പൊള്ളാച്ചി, പളനി, ത്രിപുര, കൃഷ്ണഗിരി, ബാംഗ്ലൂര്‍, ടുംകൂര്‍, ചിത്രദുര്‍ഗ, ദേവന്‍ഗരെ.. ഇപ്പോള്‍ ഹുബ്ലിയിലാണ്. ഈ യാത്ര ഏറെ ഇഷ്ടപ്പെടുന്നു എന്നും അനൂപ് ഫേസ്ബുക്കില്‍ സ്റ്റാറ്റ്‌സ് ഇട്ടു.
ഭാവനയും അനൂപും ഒന്നിച്ചഭിനയിച്ച ആംഗ്രി ബേബീസ് ഇന്‍ ലവ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. സജി സുരേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു കുടുംബ ചിത്ര ആംഗ്രി ബേബിസ്. പ്രണയത്തിനും വിവാഹത്തിനു ഇടയിലുള്ള ഒരു നിമഷത്തെ കുറിച്ചാണ് സിനിമ പറയുന്നതെന്നാണ് അനൂപ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. വിക്രമാദിത്യനാണ് അനൂപിന്റെ അടുത്ത ചിത്രം
അതേ സമയം മലയാള സിനിമയിലെ മറ്റൊരു ടീമും ഒരു ദീര്‍ഘ യാത്രയിലാണ്. സംവിധായകന്‍ ലാല്‍ജോസും സംഘവും. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് കറില്‍ ഒരു യാത്ര.
It looks like actor Anoop Menon is in the mood of celebrating his success by relaxing a bit. The actor is on an impromptu trip and shared the photos taken during the ride with his online friends
Story first published: Thursday, June 26, 2014, 12:52 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more