»   » ആമി വീണ്ടും വിവാദത്തിലേക്ക്!അനുപ് മേനോന്റെ ലുക്ക് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ലുക്ക് കോപ്പിയടിച്ചതോ?

ആമി വീണ്ടും വിവാദത്തിലേക്ക്!അനുപ് മേനോന്റെ ലുക്ക് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ലുക്ക് കോപ്പിയടിച്ചതോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന പുതിയ സിനിമയാണ് 'ആമി'. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ചിത്രം എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥയാണ് പറയുന്നത്. സിനിമയുടെ നിര്‍മാണം തുടങ്ങിയത് മുതല്‍ ചിത്രം വിവാദങ്ങളിലായിരുന്നു. മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബോളിവുഡ് സുന്ദരി വിദ്യാ ബാലനായിരുന്നു മാധവി കുട്ടിയുടെ വേഷം അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നത് എന്നാല്‍ നടി ചിത്രത്തില്‍ നിന്നും മാറിയതും വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിലെ മുരളി ഗോപിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാധവി കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തിലാണ് മുരളി ഗോപി അഭിനയിക്കുന്നത്. തൊട്ട് പിന്നാലെ അനുപ് മേനോന്റെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്. അനുപിന്റെ ലുക്ക് മുമ്പ് പരിചയമുള്ള ആരുടെയോ ലുക്കാണെന്ന് ഒരു കണ്ടുപിടുത്തം വന്നിരിക്കുകയാണ്. അതോടെ ചെറിയ വിവദങ്ങള്‍ തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ആമി

പ്രശസ്ത സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. സിനിമയുടെ ആരംഭം മുതല്‍ പല വിവാദങ്ങള്‍ തുടങ്ങിയതാണ്. ഇന്നും അങ്ങനെ തന്നെ തുടരുകയാണ്.

അനുപ് മേനോന്‍

ചിത്രത്തില്‍ അനുപ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനിടെ അനുപിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

അനുപിന്റെ ലുക്ക്


ചിത്രത്തിലെ അനുപ് മേനോന്റെ ലുക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ ലുക്കാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. സമകാലിക നേതാവിന്റെ ഛായ തോന്നുന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.

ഫേസ്ബുക്കിലുടെ

സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന സാഹിര്‍ അലിയുടെ ലുക്ക് അനുപ് മേനോന്‍ തന്നെ ഫേസ്ബുക്കിലുടെ പങ്കുവെക്കുകയായിരുന്നു. മനോഹരമായ ബയോപിക് എന്ന് മാത്രമെ അനുപ് പങ്കുവെച്ച ചിത്രത്തിനൊപ്പം പറഞ്ഞിരിക്കുന്നത്.

മഞ്ജു വാര്യര്‍

ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്നത് മഞ്ജു വാര്യരാണ്. ആദ്യം വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിദ്യ പിന്മാറുകയായിരുന്നു. ശേഷമാണ് മഞ്ജു ചിത്രത്തിലേക്കെത്തിയത്.

വിവാദങ്ങള്‍

സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മുതല്‍ വിവാദങ്ങളില്‍ പെട്ടു കിടക്കുകയായിരുന്നു. മഞ്ജു വാര്യര്‍ നായികയാവുന്നതിനെ കുറിച്ചും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ എല്ലാം മറികടന്നു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് പോകുന്നത്.

മുരളി ഗോപി

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആളാണ് മുരളി ഗോപി. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.

English summary
Anoop Menon’s Zaheer Ali in 'Aami' trigger discussions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam