അനൂപ് മേനോന്‍ ഹോട്ടല്‍ കാലിഫോര്‍ണിയയില്‍

അനൂപ് മേനോന്‍, ജയസൂര്യ, സൈജു കുറുപ്പ്, ബാബു ആന്റണി, ധ്വനി, മരിയാ റോയ് എന്നിവരാണ് താരങ്ങള്‍. ഷൂട്ടിങ് ഡിസംബര്‍ 21 ഓടുകൂടി മുംബൈയില്‍ ആരംഭിക്കും. ഫൈഌറ്റ് സീനുകള്‍ ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടക്കും.
ഐലവ് മി എന്ന സിനിമയുടെ ഷൂട്ടിങിനുശേഷമാണ് അനൂപ് പുതിയ പടത്തിനെത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഐലവ് മിയില്‍ ആസിഫ് അലി, ഉണ്ണിമുകുന്ദന്‍ എന്നിവരാണ് അനൂപിനൊപ്പം അഭിനയിക്കുന്നത്.
അനൂപ് മേനോന്‍-ജയസൂര്യ ഹിറ്റ് കൂട്ടുകെട്ട് ക്ലിക്കാകുമെന്നാണ് സംവിധായകന്‍ അജിജോണിന്റെ പ്രതീക്ഷ. നേരത്തെ ഈ ചിത്രത്തിന് പുഷ്പകവിമാനം എന്നു പേര് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ദുബൈയില്‍ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കഥയാണിത്.
hotel california anoop menon jayasurya aji john ഹോട്ടല്‍ കാലിഫോര്‍ണിയ അനൂപ് മേനോന്‍ അജി ജോണ്‍ ജയസൂര്യ


Click it and Unblock the Notifications