»   » അനൂപും സജിയും അടുത്ത ചിത്രം പ്ലാന്‍ ചെയ്തു

അനൂപും സജിയും അടുത്ത ചിത്രം പ്ലാന്‍ ചെയ്തു

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രം അണിയറയില്‍ പണി പുരോഗമിക്കെ തന്നെ സംവിധായകന്‍ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ആംഗ്രീ ബേബീസ് ഇന്‍ ലവ് കഴിഞ്ഞാലുടന്‍ അനൂപിനെ നായകനാക്കി താന്‍ അടുത്ത ഒരു ചിത്രം ചെയ്യും എന്നാണ് സജി സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. കഥയും തയ്യാറാക്കിയത്രെ.

പ്രണയത്തെയും വിവാഹത്തെയും പശ്ചാത്തലമാക്കിയാണ് ആംഗ്രി ബേബീസ് ഇന്‍ ലവ് ഒരുക്കുന്നതെങ്കില്‍ അതിന് നേരെ വിപരീതമാണ് അടുത്ത ചിത്രം എന്ന സംവിധായകന്‍ വ്യക്താക്കിയിട്ടുണ്ട്. കുറച്ചു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നതെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണ ആരംഭിക്കുമെന്നും സജി സുരേന്ദ്രന്‍ അറിയിച്ചു. കഥയും തിരക്കഥയുമെല്ലാം സംവിധായകന്റതു തന്നെ.

Anoop Menon and Saji surendran

ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. പ്രണയ്ച്ച വിവാഹം കഴിച്ച ദമ്പതികളുടെ പിന്നീടുള്ള യാത്രയാണ് ചിത്രം. പ്രണയവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധവും വ്യത്യാസവും ചിത്രം ചര്‍ച്ച ചെയ്യുന്നു. ഭാവനയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ബാല ചന്ദ്രമേനോന്‍, നിഷാന്ത് സാഗര്‍, അനുശ്രീ, പാര്‍വതി വേണുഗോപാല്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.

അതുകഴിഞ്ഞാലുടന്‍ സജി സുരേന്ദ്രനും അനൂപും അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് അനൂപിനെ അവതരിപ്പിക്കുകയെന്നും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

English summary
Director Saji Suredran has confirmed that he and Anoop Menon is all set to team up once again.
Please Wait while comments are loading...

Malayalam Photos

Go to : More Photos