»   »  ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം എത്തുന്ന പ്രശസ്ത നടന്‍ ???

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം എത്തുന്ന പ്രശസ്ത നടന്‍ ???

By: Nihara
Subscribe to Filmibeat Malayalam

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്റ്റീവായ താരമാണ് അനൂപ് മേനോന്‍. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരം അഭിനയത്തിനു പുറമേ എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഓടി നടന്ന് അഭിനയിക്കുന്നതിനുമപ്പുറത്ത് സെലക്റ്റീവായി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് അനുൂപ് മേനോന്‍. ജിബു ജേക്കബ് മോഹന്‍ലാല്‍ ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലാണ് അനൂപിന്റേതായി പുറത്തിറങ്ങിയ ചിത്രം.

ഉലഹന്നാന്റെ ആത്മസുഹൃത്തായ വേണുക്കുട്ടനായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്. മികച്ച പ്രതികരണം സൃഷ്ടിച്ച ചിത്രത്തിനു ശേഷം അനൂപ് മേനോന്‍ വീണ്ടും മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുകയാണ്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അനൂപ് മേനോനും

മോഹന്‍ലാലും ലാല്‍ ജോസും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഭയങ്കര കാമുകന്‍ മാറ്റി വെച്ചാണ് ലാല്‍ജോസ് ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുന്നത്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നായികയായി എത്തുന്നത് അങ്കമാലിക്കാരി

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

തിരക്കുകളെല്ലാം മാറ്റിവെച്ച് മോഹന്‍ലാല്‍

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നര്‍മ്മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കോളേജ് പ്രിന്‍സിപ്പലായി മോഹന്‍ലാല്‍

മേയ് മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനും പിന്നീട് രണ്ടു മാസത്തിന് ശേഷം അടുത്ത ഭാഗം ഷൂട്ട് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളായാണ് എത്തുന്നത്. ലാല്‍ ജോസ് ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു മാസത്തേക്ക് മറ്റ് ചിത്രീകരണങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

English summary
Anoop Menon, of late has been very selective with his projects. He was last seen in a pivotal role in Mohanlal starrer Munthirivallikal Thalirkkumbol. . He will be sharing screen space with Mohanlal once again in the upcoming directed by veteran filmmaker Lal Jose.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam