»   » പുതിയ സിനിമയില്‍ അനുപ് മേനോന്‍ ബുള്ളറ്റ് വിശ്വനായി എത്തുന്നു! ലുക്ക് കോപ്പിയടിച്ചത് തമിഴില്‍ നിന്നും

പുതിയ സിനിമയില്‍ അനുപ് മേനോന്‍ ബുള്ളറ്റ് വിശ്വനായി എത്തുന്നു! ലുക്ക് കോപ്പിയടിച്ചത് തമിഴില്‍ നിന്നും

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയുടെ കാര്യത്തില്‍ വ്യത്യസ്ത കാഴ്ചപാടുകളുള്ളയാളാണ് അനുപ് മേനോന്‍. നടനായും തിരക്കഥകൃത്തായും പാട്ടുകളെഴുതിയും മലയാളികളുടെ പ്രിയ താരം സിനിമ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുന്ന ആളാണ് അനുപ്. അതിനാല്‍ തന്നെയും അനുപ് മേനോന്റെ സിനിമകളെല്ലാം മികച്ചതായി മാറുന്നതായും കാണം.

ആ കുടുംബത്തിന്റെ കൂട്ട നിലവിളി ചെവിയിലുണ്ട്! സ്വകാര്യ ബസ്സിന്റെ അമിത വേഗതക്കെതിരെ ജയസൂര്യ!!!

മോഹന്‍ലാലിനൊപ്പം മുന്തിരിവളളികള്‍ തളിര്‍ക്കും എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തിയ അനുപ് മേനോന്‍ വീണ്ടും മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ട് കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ അഭിനയിക്കുകയാണ്. സിനിമയിലെ അനുപ് മേനോന്റെ ലുക്കും കഥാപാത്രവും പുറത്ത് വിട്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രത്തില്‍ അനുപ് മേനോനും

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വെളിപ്പാടിന്റെ പുസ്തകം. ചിത്രത്തില്‍ നായകനായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. സിനിമയില്‍ പ്രധാന കഥാപാത്രമായി അനുപ് മേനോനും അഭിനയിക്കുകയാണ്.

ബുള്ളറ്റ് വിശ്വനായി അനുപ് മേനോന്‍

വെളിപ്പാടിന്റെ പുസ്തകത്തിലെ അനുപ് മേനോന്റെ കഥാപാത്രവും ലുക്കും പുറത്ത് വന്നിരിക്കുകയാണ്. ബുള്ളറ്റ് വിശ്വന്‍ എന്ന കഥാപാത്രത്തിലാണ് അനുപ് അഭിനയിക്കുന്നത്. ഒരു നാടാന്‍ മെക്കാനിക്കാണ് ബുള്ളറ്റ് വിശ്വന്‍. ചിത്രത്തില്‍ രണ്ടോ മൂന്നോ ഗെറ്റപ്പിലാണ് അനുപ് എത്തുന്നത്.

സിങ്കം സ്‌റ്റെയില്‍ അനുകരിച്ച് അനുപ്

തമിഴ് നടന്‍ സൂര്യയുടെ സിങ്കം എന്ന സിനിമയിലെ പോലെ തന്നെയാണ് അനുപ് മേനോന്റെ ലുക്കും. സിങ്കത്തില്‍ സൂര്യയുടെ മീശക്കായിരുന്നു പ്രത്യേകത. അതുപോലെ തന്നെയാണ് ബുള്ളറ്റ് വിശ്വന്റെ മീശയും.

വില്ലന്‍ കഥാപാത്രമല്ല

സിനിമയില്‍ താന്‍ വില്ലന്‍ കഥാപാത്രത്തിനെ അല്ല അവതരിപ്പിക്കുന്നതെന്നും പോസിറ്റിവ് കഥാപാത്രമാണെന്നും അനുപ് പറയുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുാന്‍ കഴിയില്ലെന്നും അനുപ് പറയുന്നു.

വെളിപ്പാടിന്റെ പുസ്തകം

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് വെളിപ്പാടിന്റെ പുസ്തകം. മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയില്‍ അങ്കമാലി ഡയറീസിലുടെ സിനിമയിലെത്തിയ അന്ന രാജനാണ് നായികയായി എത്തുന്നത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുകയാണ്. കോളേജ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രിന്‍സിപ്പാലിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

English summary
Anoop Menon turns 'naadan' mechanic in Lal Jose’s next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam