»   » അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ന്യൂജനറേഷന്‍ സിനിമകളുടെ സൃഷ്ടാവ് എന്നാണ് അനൂപ് മേനോന്‍ അറിയപ്പെട്ടുന്നത്. അഭിനേതാവും തിരക്കഥാകൃത്തും ഗാനരചയ്താവുമെല്ലാമാണെങ്കിലും തെറി സിനിമകള്‍ ഒരുക്കി, അതിന് ന്യൂജനറേഷന്‍ എന്ന ലേബലും നല്‍കി അനൂപ് ഇറക്കിയ ചിത്രങ്ങള്‍ പ്രശംസയെക്കാളേറെ വിമര്‍ശനങ്ങളാണ് വാങ്ങിക്കൂട്ടിയത്. എങ്കിലും അനൂപ് എന്ന നടനുള്ള കഴിവ് തന്നെയാണ് സഹനടനില്‍ നിന്ന് നടനായും തിരക്കാഥാകൃത്തായും ഗാനരചയ്താവായും അദ്ദേഹത്തെ ഇവിടവരെ എത്തിച്ചത്.

അതുകൊണ്ട് തന്നെ ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസ് അടുത്തതായി എടുക്കാന്‍ പോകുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. അനൂപും ഷാജി കൈലാസും ആദ്യമായി ഒരുമിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. ഒരു ദുരൂഹമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ദില്ലിയില്‍ നിന്നെത്തുന്ന സിബിഐ ഓഫീസറാണ് ചിത്രത്തില്‍ അനൂപ്.

മദിരാശി, ജിഞ്ചര്‍ എന്നീ ഷാജി കൈലാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയറാം തന്നെയാണ് ഈ അനൂപ് ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങാനാണ് പദ്ധതി.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി


മലയാളത്തില്‍ ഇപ്പോള്‍ അഭിനേതാവായും തിരക്കഥാകൃത്തായും ഗാനരചയ്താവുമായാണ് അനൂപ് അറിയപ്പെടുന്നത്

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

സൂര്യ ടിവി, കൈരളി എന്നീ ചാനലുകളില്‍ പ്രഭാത പരിപാടികളുടെ അവതാരകനായാണ് തുടക്കം

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെയാണ് അഭിനയം തനിക്ക് വഴങ്ങുമെന്ന് അനൂപ് തെളിയിച്ചത്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി


തിരക്കഥ എന്ന രഞ്ജത്ത് ചിത്രത്തില്‍ മുഖ്യവേഷം ചെയ്തുകൊണ്ടാണ് അനൂപ് മലയാളത്തിലെ നായകന്മാരിനൊരാളയാത്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

പ്രിയാമണി, പൃഥ്വിരാജ്, സംവൃതാ സുനില്‍ തുടങ്ങിയ താരങ്ങളും അഭിനയിച്ച ചിത്രത്തില്‍ അജയ ചന്ദ്രന്‍ എന്ന ചലച്ചിത്ര താരത്തിന്റെ വേഷത്തിലാണ് അനൂപ് എത്തിയത്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം, ലൗഡ് സ്പീക്കര്‍, കേരളാ കഫെ, കോക്ടെയില്‍, ട്രാഫിക്, പ്രണയം എന്നീ ചിത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അനൂപ് തന്റെ സ്ഥാന ഉറപ്പിച്ചെടുത്തു.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

2008ല്‍ പുറത്തിറങ്ങിയ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് അനൂപ് ഈ മേഖലയിലും സജീവമായത്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കോക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി ഏട്ടോളം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി


2008ല്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാനത്തിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മികച്ച സഹനടനുള്ള ഫിലീം ഫെയര്‍ അവാര്‍ഡിനും അനൂപ് അര്‍ഹനായി

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

പ്രണയം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ ലാലിനൊപ്പം അഭിനയിച്ച അനൂപ് മിക്ക ചിത്രങ്ങളിലും അദ്ദേഹത്തെ അനുകരിക്കാനുള്ള ശ്രമം നടത്താറുണ്ട്.

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചത്. മമ്മൂട്ടിയെ നായകനാക്കി അനൂപ് ഒരു ചിത്രമെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അനൂപ് തന്നെ നിരസിച്ചു

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് അനൂപ് മേനോന്‍ ജയസൂര്യ കൂട്ടുകെട്ട് വളരുന്നത്. പിന്നീട് കോക്ടെയില്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചു. അനൂപിന്റെ ആദ്യ ചിത്രമായ കാട്ടുചെമ്പകത്തിലെ നായകന്‍ ജയസൂര്യയായിരുന്നു

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

ബ്യൂട്ടിഫുള്‍ അനൂപിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ജയസൂര്യയെ പോലെ വികെ പ്രകാശ് കൂട്ടുകെട്ടും വളര്‍ന്നത് ഈ ചിത്രത്തിലൂടെയാണ്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജിലും ഇവര്‍ ഒന്നിച്ചു

അനൂപിന്റെ അടുത്ത പരീക്ഷണം സിബിഐയായി

അനൂപിന്റെ നായികയായി എറ്റവും കൂടുതല്‍ അഭിനയിച്ച നടി മേഘ്‌ന രാജാണ്.

English summary
Anoop Menon playing as CBI officer in Shaji Kailas movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam