»   » ജവാന്‍-തീവ്രം സംവിധായകര്‍ ഒന്നിക്കുന്നു

ജവാന്‍-തീവ്രം സംവിധായകര്‍ ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Roopesh Peethambaran
മമ്മൂട്ടി-ദുല്‍ഖര്‍ സിനിമകളിലൂടെ അരങ്ങേറ്റം നടത്തിയവര്‍ കൈകോകര്‍ക്കുന്നു. ജവാന്‍ ഓഫ് വെള്ളിമലയിലൂടെ സംവിധായകനായി തുടക്കം കുറിച്ച അനൂപ് കണ്ണനും ദുല്‍ഖല്‍ സല്‍മാന്‍ ചിത്രമായ തീവ്രത്തിലൂടെയെത്തിയ രൂപേഷ് പീതാംബരനുമാണ് പുതിയ ചിത്രത്തിനായി സഹകരിയ്ക്കുന്നത്.

ജവാന്‍ ഓഫ് വെള്ളിമലയും തീവ്രവും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും ഇരുസംവിധായകരും തങ്ങളുടെ മേഖലകളില്‍ മികവ് തെളിയിച്ചിരുന്നു.

ഇനിയും പേരിട്ടില്ലാത്ത ഈ പ്രൊജക്ട് സംവിധാനം ചെയ്യുന്നത് അനൂപ് കണ്ണനാണ്. ചിത്രത്തിന്റെ തിരക്കഥയാണ് രൂപേഷ് പീതാംബരന്‍ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്ന് രൂപേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ താരനിര്‍ണയമൊന്നും നടന്നിട്ടില്ലെന്നാണ് വിവരം.

ലാല്‍ജോസ് ശിഷ്യനായ അനൂപ് കണ്ണന്റെ ചിത്രം ബോകസ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. തിരക്കഥ ദുര്‍ബലമായത് തന്നെയായിരുന്നു ചിത്രത്തിന്റെ പോരായ്മ. അതേസമയം തരക്കേടില്ലെന്ന അഭിപ്രായം നേടിയ തീവ്രത്തിനും നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. തിരക്കഥയിലെ പാളിച്ചകള്‍ തന്നെ സിനിമയ്ക്കും തിരിച്ചടിയായെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

English summary
Anoop Kannan and Ropesh Peethambaran joints hand fo ra new project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam